ഉമ്മൻചാണ്ടിയും കെ.ടി.ജലീലും അവധി അപേക്ഷ നൽകി

ഉമ്മൻചാണ്ടിയും കെ.ടി.ജലീലും അവധി അപേക്ഷ നൽകി. നിയമസഭാ സമ്മേളനത്തിൽ നിന്ന് അവധി അനുവദിക്കണമെന്നാണ് അപേക്ഷ നൽകിയത്. അപേക്ഷ ഇന്ന് സഭ പരിഗണിക്കും.
ഉമ്മൻചാണ്ടി മൂന്നാഴ്ച്ചത്തേക്കും കെ.ടി.ജലീൽ അഞ്ചുദിവസത്തേക്കുമാണ് അവധി അപേക്ഷ നൽകിയത്. എന്നാൽ പിവി അൻവർ അവധി അപേക്ഷ ഇതുവരെയും നൽകിയിട്ടില്ല. തുടർച്ചയായി 60 ദിവസം വരെ അപേക്ഷ നൽകാതെ സഭാ സമ്മേളനത്തിൽ പങ്കെടുക്കാതിരിക്കാമെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചു.
അതേസമയം, കെപിസിസി ഭാരവാഹി പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരുടെ പട്ടികയാണ് നൽകിയത്. കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റ് പിന്നീട് കൈമാറും.
ഭാരവാഹികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. സമുദായ സമവാക്യം, ദളിത് വനിതാ പ്രാതിനിധ്യം ഉറപ്പാക്കിയാണ് പട്ടിക നൽകിയത്. മുൻ ഡിസിസി പ്രസിഡന്റുമാർ ഭാരവാഹികൾ ആകില്ല. മാനദണ്ഡങ്ങളിൽ ഇളവ് നൽകേണ്ടതില്ലെന്നും തീരുമാനമുണ്ട്.
Read Also : ഉമ്മൻചാണ്ടി -വി.ഡി സതീശൻ കൂടിക്കാഴ്ച; കോൺഗ്രസിൽ സമവായ നീക്കത്തിന്റെ സൂചനകൾ
ഭാരവാഹി പട്ടികയുടെ കാര്യത്തിൽ താനോ ഉമ്മൻ ചാണ്ടിയോ ഒരു സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. തങ്ങളോട് ലിസ്റ്റ് ചോദിച്ചു, ലിസ്റ്റ് കൊടുത്തു. ഗ്രൂപ്പുകൾ സമ്മർദം ചെലുത്തിയെന്ന വാദം ഒരിക്കലും ശരിയല്ലെന്നും പട്ടിക ഉടൻ പുറത്തുവരണമെന്നാണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ലെന്നും തങ്ങളോട് ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Story Highlights : oommen chandy kt jaleel leave application
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here