കേന്ദ്ര സർക്കാർ വർഗീയതയുടെ അതിതീവ്ര പാഠങ്ങൾ എഴുതി ചേർത്തു; ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി

ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. കേന്ദ്ര സർക്കാർ വിദ്യാഭ്യാസ നയത്തെ സങ്കുചിതമായ നിലയിൽ വർഗീയവത്കരവുമായി ചേർത്ത് പിടിക്കുന്നെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എ.കെ.പി.ടി.സി.എയുടെ സംസ്ഥാന വേദിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വർഗീയതയുടെ അതിതീവ്ര പാഠങ്ങൾ കേന്ദ്ര സർക്കാർ എഴുതി ചേർത്തു. ഭണഘടനാപരമായ കാര്യങ്ങളിൽ മൗനം പാലിച്ചു. ഇത് കലാലയങ്ങളുടെ അസ്ഥിത്വത്തെ തന്നെ ബാധിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ അനിശ്ചിതത്വത്തിന് ഇത് കാരണമാകാം എന്നും മന്ത്രി ചൂണ്ടിക്കാട്ടി. (Dr.R.Bindhu)
Read Also: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ; 56കാരന്റെ തലയിൽ ആഴത്തിൽ മുറിവേറ്റു
സംസ്ഥാനത്ത് ഒക്ടോബർ 18 മുതൽ കോളജുകൾ പൂർണമായും തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ക്ലാസുകളുടെ സമയക്രമം കോളജുകൾക്ക് തീരുമാനിക്കാമെന്നും ലാബ്,ലൈബ്രറി സൗകര്യങ്ങൾ കോളജുകൾ ഒരുക്കണമെന്നും മന്ത്രി നിർദേശിച്ചു. കൂടാതെ വിനോദ യാത്രകൾ പാടില്ല. അവധി ദിവസങ്ങളിൽ വാക്സിനേഷൻ കാര്യക്ഷമമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Story Highlights : higher education minister-against-centralgovt-education system-