കെപിസിസി ഭാരവാഹി പട്ടികയുടെ മാനദണ്ഡങ്ങളിൽ മാറ്റമുണ്ടായിട്ടില്ല; കെ മുളീധരൻ എം പി

കെപിസിസി ഭാരവാഹി പട്ടികയുടെ മാനദണ്ഡങ്ങളിൽ മാറ്റമുണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ മുളീധരൻ എം പി. ചർച്ചകൾ ഗുണം ചെയ്തിട്ടുണ്ടോ എന്ന് കണ്ടറിയാം. പട്ടിക വൈകിയിട്ടില്ല. ഒരു ദിവസം മുൻപ് ലിസ്റ്റ് കൈമാറിയിട്ടുണ്ട് എന്നാണ് അറിഞ്ഞതെന്നും മുരളീധരൻ പറഞ്ഞു.
കെപിസിസി ഭാരവാഹി പട്ടികയിൽ വനിതകള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് ഹൈക്കമാന്‍റ്. കെ സുധാകരന്‍ സമര്‍പ്പിച്ച ലിസ്റ്റിലാണ് ഹൈക്കമാന്‍റിന്‍റെ ഇടപെടല്‍. രമണി പി. നായർ കെപിസിസി വൈസ് പ്രസിഡന്‍റ് ആയേക്കും.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്‍ പട്ടികയില്‍ ഇടംപിടിച്ചില്ല.
Read Also : രണ്ട് വർഷം നീണ്ട ദുരിതത്തിന് വിട; മാനിന്റെ കഴുത്തിൽ കുടുങ്ങിയ ടയർ അഴിച്ചുമാറ്റി…
Story Highlights : list-of-kpcc-high-command-opportunities-for-women
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!