ഇടുക്കി ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു

ഇടുക്കി മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ വീണ് ഒരാൾ മരിച്ചു. കഞ്ഞിക്കുഴി സ്വദേശി റിന്റോ വർഗീസാണ് മരിച്ചത്. 24 വയസായിരുന്നു. കഞ്ഞിക്കുഴിയിലെ തുണിക്കടയിൽ അക്കൗണ്ടന്റായിരുന്നു റിന്റോ.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കളുമായി ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാനെത്തിയതായിരുന്നു റിന്റോ വർഗീസ്. വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോൾ പാറയിൽ നിന്ന് തെന്നി വീഴുകയായിരുന്നു. സുഹൃത്തുക്കളായ അനന്ദു രവി, വിനു കെ.വി, അമൽ സുരേഷ് എന്നിവരാണ് അപകട വിവരം അറിയിച്ചത്. ഉടൻ തന്നെ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.
ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് റിന്റോയെ പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. റിന്റോയുടെ മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Story Highlights : man fall in waterfall idukki