‘വാർണറെ നിലനിർത്തണം’; സൺറൈസേഴ്സ് ഉടമകൾക്ക് കത്തെഴുതി ആരാധകർ

വരുന്ന ഐപിഎൽ സീസണിൽ മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണറെ ടീമിൽ നിലനിർത്തണമെന്ന ആവശ്യവുമായി സൺറൈസേഴ്സ് ആരാധകർ. ഇക്കാര്യം ആവശ്യപ്പെട്ട് അവർ ഫ്രാഞ്ചൈസി ഉടമകൾക്ക് കത്തെഴുതി. #NoWarnerNoSRH എന്ന ഹാഷ്ടാഗുമായി ആരാധകർ ട്വിറ്ററിൽ ക്യാമ്പയിനും നടത്തുന്നുണ്ട്. (srh fans david warner)

സീസണിൽ മോശം ഫോമിലായിരുന്ന താരത്തിന് ആദ്യം ക്യാപ്റ്റൻ സ്ഥാനവും പിന്നീട് ടീമിലെ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. വെറും 3 ജയവും 6 പോയിൻ്റുമായി പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്നു സൺറൈസേഴ്സ്. ടീമിൻ്റെയും തൻ്റെയും മോശം പ്രകടനങ്ങൾക്ക് പിന്നാലെ വരുന്ന സീസണിൽ തന്നെ ഫ്രാഞ്ചൈസി നിലനിർത്തിയേക്കില്ലെന്ന് വാർണർ സൂചിപ്പിച്ചിരുന്നു. തന്നെ പുറത്തിരുത്താനുള്ള കാരണമെന്താണെന്ന് ഫ്രാഞ്ചൈസി അറിയിച്ചില്ലെന്നും വരുന്ന സീസണിൽ പുതിയ ഏതെങ്കിലും ഫ്രാഞ്ചൈസിയെ നയിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൺറൈസേഴ്സിനായി കളിച്ച് മൂന്ന് തവണ ഓറഞ്ച് ക്യാപ്പ് നേടിയ വാർണർ 2016ൽ അവരെ കിരീടത്തിലേക്ക് നയിച്ചു. ഐപിഎലിൽ ഏറ്റവും അധികം റൺസ് നേടിയ താരങ്ങളിൽ അഞ്ചാം സ്ഥാനത്താണ് വാർണർ.
Read Also : ഐപിഎൽ 2021; കൊൽക്കത്തയെ വിറപ്പിച്ച് ഡൽഹി കീഴടങ്ങി; കൊൽക്കത്ത- ചെന്നൈ ഫൈനൽ വെള്ളിയാഴ്ച്ച
അതേസമയം, ബാംഗ്ലൂരിന് പിന്നാലെ ഡൽഹിയെയും തോൽപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ രണ്ടാം ക്വാളിഫയറിൽ, ചെന്നൈ സൂപ്പർ കിങ്സിനോട് തോറ്റ് വീണ്ടും ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയ ഡൽഹിയെ മൂന്ന് വിക്കറ്റിന് തോൽപിച്ചാണ് കൊൽക്കത്ത ഫൈനലിൽ എത്തിയത്. ഓപ്പണർമാരായ ശുഭ്മാൻ ഗില്ലും(46) വെങ്കിടേഷ് അയ്യരും (55)മാണ് കൊൽക്കത്തയെ അനായാസ ജയത്തിലേക്ക് നയിച്ചത്. ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.
ഓപ്പണർമാർ ചേർന്ന് ആദ്യ വിക്കറ്റിൽ തന്നെ 96 റൺസ് അടിച്ചെടുത്ത് കൊൽക്കത്തയെ വിജയതീരത്ത് എത്തിച്ചിരുന്നു. പിന്നീട് കളി അവസാനത്തിൽ ജയപരാജയ സാധ്യത മാറിമറിഞ്ഞു. അവിശ്വസിനീയമായ ഡൽഹി മത്സരത്തിലേക്ക് തിരിച്ചുവന്നതു. കൊൽക്കത്തൻ താരങ്ങൾ ഒന്നിനു പിറകെ ഒന്നായ കൂടാരം കയറി. ഒടുവിൽ കളി ഡൽഹി ജയിക്കുമെന്നായപ്പോൾ അവസാന ഓവറിലെ അഞ്ചാം പന്തിൽ രാഹുൽ തൃപതി അശ്വിനെ സിക്സർ പറത്തി കളി ജയിച്ചു.
Story Highlights : srh fans supports david warner
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here