ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണം; സമരം കടുപ്പിച്ച് സർക്കാർ ഡോക്ടർമാർ

ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, റിസ്ക് അലവൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്ടർമാർ സമരം ശക്തമാക്കുന്നു. കൊവിഡിനെതിരായ പോരാട്ടത്തിൽ രാപ്പകൽ വ്യത്യാസമില്ലാതെ ജോലി ചെയ്തിട്ടും തങ്ങളുടെ ആവശ്യത്തോട് സംസ്ഥാന സർക്കാർ മുഖം തിരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഡോക്ടർമാർ സമരത്തിലേക്ക് കടന്നത്.
ഇന്ന് മുതൽ വി.ഐ.പി ഡ്യൂട്ടി ബഹിഷ്കരിക്കാനാണ് തീരുമാനം. സർക്കാർ തലത്തിൽ നടക്കുന്ന യോഗങ്ങളിൽ നിന്നും വിട്ടു നിൽക്കാനും കെ.ജി.എം.ഒ.എ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം നാലു മുതലാണ് കെ.ജി.എം.ഒ.എ നിസഹകരണ സമരം തുടങ്ങിയത്.
Read Also : ഇന്ന് വിജയദശമി ; അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകൾ
Story Highlights : -kerala-doctors-strike-
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here