പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാൻ നവ്‌ജോത് സിംഗ് സിദ്ദു; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

പഞ്ചാബ് പിസിസി അധ്യക്ഷനായി നവ്‌ജോത് സിംഗ് സിദ്ദു തുടരുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ഹൈക്കമാൻഡ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സിദ്ദുവിനോട് തുടരാൻ നിർദേശിച്ചത്
എഐസിസി ആസ്ഥാനത്ത് ജനറൽ സെക്രട്ടറിമാരായ കെ. സി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് നവജോത് സിംഗ് സിദ്ദുവിനോട് പിസിസി അധ്യക്ഷൻ ആയി തുടരാൻ ആവശ്യപ്പെട്ടത്. സിദ്ദു ഉന്നയിച്ച 18 ആവശ്യങ്ങളിൽ, ചിലത് ഉടൻ പരിഹരിക്കാമെന്നും മറ്റുള്ളവ, സമയോചിതമായി കൈകാര്യം ചെയ്യാമെന്നുമാണ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന ഉറപ്പ്. വരാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പിനായി പാർട്ടിയെ ശക്തിപ്പെടുത്താൻ സിദ്ദു നേതൃത്വം നൽകണമെന്ന് ഹൈക്കമാൻഡ് നിർദേശിച്ചു. പാർട്ടി നേതൃത്വത്തിൽ പൂർണ വിശ്വാസമുണ്ടെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം സിദ്ദു പ്രതികരിച്ചത്..
അതേസമയം മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി കുടുംബത്തോടൊപ്പം മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ സന്ദർശിച്ചു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് ചന്നി ക്യാപ്റ്റനെ നേരിൽ കാണുന്നത്. രാജി കത്തുമായി സിദ്ദു വിലപേശുന്നതിനിടെ, വിഭാഗീയതയ്ക്ക് അതീതനായി എല്ലാവർക്കും സ്വീകാര്യനായ നേതാവാണ് താൻ എന്ന പ്രതിച്ഛായ സൃഷ്ടിക്കാനാണ് ചന്നിയുടെ ശ്രമം.
Story Highlights : sidhu continue as pcc president
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here