സിംഗു അതിർത്തിയിലെ കൊലപാതകം; ഒരാൾ അറസ്റ്റിൽ

സിംഗു അതിർത്തിയിലെ കൊലപാതകത്തിൽ ഒരാൾ അറസ്റ്റിൽ. ഹരിയാന പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം നിഹാങ്കുകളിലെ ഒരു വിഭാഗം ഏറ്റെടുത്തിരുന്നു. സിഖ് സമുദായത്തിൻ്റെ മതഗ്രന്ഥത്തെ അപമാനിച്ചു എന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
മതഗ്രന്ഥവുമായി കടന്നുകളയാൻ യുവാവ് ശ്രമിച്ചതാണ് പ്രകോപനം ഉണ്ടാക്കിയതെന്ന് ദൃക്‌സാക്ഷി 24 നോട് പറഞ്ഞു. യുവാവിനെ പിടികൂടി ശിക്ഷയായി കൈ പത്തി വെട്ടിമാറ്റി. പുലർച്ചെ 3.30 നാണ് പ്രശ്നങ്ങളുടെ തുടക്കമെന്നും ദൃക്‌സാക്ഷി 24 നോട് വ്യക്തമാക്കി.
കർഷക പ്രക്ഷോഭ വേദിക്ക് സമീപമാണ് യുവാവിന്റെ മൃദദേഹം കണ്ടെത്തിയത്. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ പൊലീസിന്റെ ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. കർഷകരുടെ പ്രതിഷേധ സ്ഥലത്ത് കണ്ടെത്തിയ മൃതദേഹം പൊലീസ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights : singhu border killing one arrest