കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പെട്ട് 2 മരണം

തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പെട്ട് മരണം രണ്ടായി. കൂത്താട്ടുകുളം സ്വദേശി നിഖിലിന്റെ (27) മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. കാറിന്റെ സമീപത്ത് നിന്ന് തന്നെയാണ് രണ്ടാമത്തെ മൃതദേഹവും ലഭിച്ചത്. ഒരു സ്ത്രീയുടെ മൃതദേഹം നേരത്തെ കാറിൽ നിന്ന് കണ്ടെടുത്തിരുന്നു. കാറിലുണ്ടായിരുന്ന മറ്റുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.
തൊടുപുഴ രജിസ്‌ട്രേഷനിലുള്ള വെള്ള സ്വിഫ്റ്റ് കാര്‍ ആണ് ഒഴുക്കില്‍പ്പെട്ടത്. ശക്തമായ മഴയില്‍ ടൗണില്‍ വെള്ളം കയറി കാര്‍ പുഴയിലേക്ക് ഒഴുകിപ്പോവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കാറില്‍ എത്രപേരുണ്ടായിരുന്നുവെന്ന് എന്ന് വ്യക്തമല്ല.
ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണ്. തൊടുപുഴയിലും സമീപപ്രദേശങ്ങളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here