Advertisement

എഴുപതാം വയസ്സിലും ചുറുച്ചുറുക്കോടെ; നാടും നഗരവും ചുറ്റിക്കറങ്ങി ദമ്പതിമാർ…

October 16, 2021
Google News 0 minutes Read

യാത്രകൾ ചെറുപ്പക്കാർക്ക് മാത്രം ഉള്ളതാണോ? നാടും നഗരവും കാഴ്ചകളും തേടി യാത്ര ചെയ്യാൻ പ്രായം നോക്കേണ്ട. അതിനാവശ്യം ചുറുചുറുക്കുള്ള മനസ്സാണ്. യാത്രകളോടുള്ള ഇഷ്ടവും. നാടും നഗരവും ചെറുപ്പക്കാരെ പോലെ ചുറ്റിക്കാണുന്ന ഇടുക്കിക്കാരി ദമ്പതികളെ പരിചയപ്പെടാം. അറുപത് ദിവസം നീണ്ട യാത്രയാണ് ഇരുവരും പൂർത്തിയാക്കിയത്. അതിന് കൂട്ട് നിന്നതോ സ്വന്തം മകനും. അച്ഛന്റെയും അമ്മയുടെ ആഗ്രഹം മനസിലാക്കി അവർക്കൊപ്പം മകനും കൂടി. അവർക്കിഷ്ടമുള്ള സ്ഥലങ്ങളിൽ സ്വന്തം കാറിൽ അവരുടെ സ്വപ്നങ്ങൾക്കൊപ്പം നിന്നു .

രണ്ട് പേരും തങ്ങളുടെ എഴുപതുകളിലാണ്. കൃഷിയാണ് ഉപജീവന മാർഗം. നാല് ചുവരുകൾക്കുള്ളിൽ ജീവിതം തീർക്കാനല്ല, മറിച്ച് ലോകം ചുറ്റി കറങ്ങി ആനന്ദിക്കാനാണ് ഇവരുടെ തീരുമാനം. പ്രായമായാൽ ഒന്നും ചെയ്യാനില്ലെന്ന് വിചാരിക്കുന്ന നമുക്ക് ചുറ്റുമുള്ള നിരവധി പേർക്ക് പ്രചോദനമാണ് ഇവരുടെ ജീവിതം. ഒന്നര വർഷം മുമ്പാണ് ഈ സ്വപ്നം സാക്ഷാത്കരിച്ചത്. മാതപിക്കാൾ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ ഒപ്പം നിൽക്കാൻ മകനും തീരുമാനിച്ചു. പിന്തിരിപ്പിക്കാൻ എല്ലാവരും ശ്രമിച്ചെങ്കിലും മാതാപിതാക്കൾക്കൊപ്പം അവരുടെ സ്വപ്‌നങ്ങൾ പൂവണിയാൻ കൂടെ നിൽക്കാനായിരുന്നു മകൻ അജേഷിന്റെ തീരുമാനം.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കയ്യിലുള്ള തുകയിൽ ചെലവ് കുറഞ്ഞൊരു യാത്രയാണ് ഇവർ തെരെഞ്ഞെടുത്തത്. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും പുണ്യ സ്ഥലനങ്ങളുമായിരുന്നു ഇവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ മുൻപന്തിയിൽ. അങ്ങനെ ഇന്ത്യയുടെ ആത്മാവ് തേടിയുള്ള യാത്രയിൽ അവർ സ്വന്തമാക്കിയത് മറക്കാനാവാത്ത അനുഭവങ്ങളാണ്. അതിൽ ഏറ്റവും ഇഷ്ട്ടപെട്ട സ്ഥലം കാശിയാണെന്നും ഇരുവരും പറയുന്നു. നാട് ചുറ്റിയുള്ള യാത്രയിൽ ഭാഷയും പേരും അറിയാത്ത നിരവധി പേരെ കണ്ടു. പരിചയപെട്ടു. അവർക്കൊപ്പം ദിവസങ്ങൾ ചെലവഴിച്ചു.

ഇതുകൊണ്ടായിരിക്കാം ജീവിതത്തിലെ ഏറ്റവും നല്ല ടീച്ചർ യാത്രകളാണെന്ന് പറയുന്നത്. കാണാകാഴ്ചകൾ സമ്മാനിക്കുന്ന പാഠങ്ങളും വളരെ വലുതാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here