എൻ ഊരിലേക്ക് ഇനി ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം

വയനാട് എൻ ഊര് ഗോത്ര പൈതൃകഗ്രാമത്തിലേക്ക് ഇനി ഓൺലൈനായും ടിക്കറ്റ് ബുക്ക് ചെയ്യാം. ഇതിനായുള്ള വെബ്‌സൈറ്റ് കളക്ടർ എ.ഗീത പ്രകാശനം ചെയ്തു. ( wayanad en ooru ticket booking )
ഇന്ന് മുതൽ www.enooru.co.in എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. പ്രതിദിനം 1500 ടിക്കറ്റുകളാണ് ബുക്ക് ചെയ്യാൻ സാധിക്കുക. എൻ ഊര് ഗോത്ര പൈതൃക ഗ്രാമം കൗണ്ടറിലൂടെ ഓഫ്‌ലൈനായി 500 ടിക്കറ്റുകളുടെ വിൽപനയും നടക്കുന്നുണ്ട്. പ്രതിദിനം 2000 പേർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ.
കേരളത്തിലെ ആദ്യ ഗോത്ര പൈതൃക ഗ്രാമമാണ് എൻ ഊര്. വയനാട് ചുരം കയറി ലക്കിടിക്കടുത്തുള്ള സുഗന്ധഗിരിക്കുന്നിലാണ് സഞ്ചാരികൾക്കായി ഈ പൈതൃക ഗ്രാമം ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ അധിവസിക്കുന്ന ഗോത്ര ജനതയുടെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുകയും പാരമ്പര്യ വിജ്ഞാനീയത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പദ്ധതിയാണ് ഇത്. 25 ഏക്കറിലാണ് ഈ ഗോത്ര പൈതൃക ഗ്രാമം സ്ഥിതി ചെയ്യുന്നത്.
Story Highlights: wayanad en ooru ticket booking
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here