പാനൂരിൽ പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവത്തിൽ അച്ഛനായി തെരച്ചിൽ

കണ്ണൂർ പാനൂരിൽ പുഴയിൽ വീണ് കുഞ്ഞ് മരിച്ച സംഭവത്തിൽ അച്ഛനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. തന്നെയും കുഞ്ഞിനേയും ഭർത്താവ് ഷിനു പുഴയിലേക്ക് തള്ളിയിട്ടെന്ന ഭാര്യ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. പുഴയിൽ നിന്ന് സ്ത്രീയുടെ നിലവിളി ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തുകയായിരുന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ സോനയെ കരയ്‌ക്കെത്തിച്ചു. ഇതിനിടെയാണ് ഒന്നര വയസുകാരി മകളും പുഴയിൽ വീണതായി സോന പറയുന്നത്. നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് സംഘമെത്തി നടത്തിയ തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
സംഭവത്തിൽ കതിരൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
Story Highlights : baby drowned death panoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here