എറണാകുളത്ത് വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ

എറണാകുളം വടുതലയിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. വൈപ്പിൻ സ്വദേശി സോമരാജനും ഭാര്യ മോനിഷയുമാണ് പിടിയിലായത്. മാല വിൽക്കാൻ സഹായിച്ചതിനാണ് ഭാര്യയെ അറസ്റ്റ് ചെയ്തത്. സോമരാജ് നിരവധി മാലപൊട്ടിക്കൽ കേസുകളിലെ പ്രതിയെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം നോർത്ത് പൊലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് മറ്റൊരു മാലപൊട്ടിക്കൽ കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സോമരാജ് പൊട്ടിച്ചിരുന്ന മാലകൾ ഭാര്യ മോനിഷയാണ് വിൽക്കാൻ സഹായിച്ചിരുന്നത്. സംഭവം നടന്ന ദിവസം തന്നെ എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ നാഗരാജുവിന്റ നിർദേശ പ്രകാരം ഡിസിപി ഐശ്വര്യ ഡോഗ്രെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മിഷണർ ജയകുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയുമായിരുന്നു. ഇയാൾ പൊട്ടിച്ച മാല എരമല്ലൂർ ഉള്ള ജ്വലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു.
Story Highlights : couple arrested theft vaduthala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here