ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ സംഭവം; പിതാവ് അറസ്റ്റില്‍

പാനൂരിൽ ഒന്നരവയസുള്ള മകളെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. തലശ്ശേരി കോടതിയിലെ ജീവനക്കാരനായ ഷിജുവാണ് അറസ്റ്റിലായത്. ഒളിവിൽ പോയ ഷിജുവിനെ കണ്ടെത്താൻ മൂന്ന് ടീമുകളായി പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. മട്ടന്നൂരിലെത്തിയ ഷിജു തന്റെ മൊബൈൽ ഫോൺ ഓൺ ചെയ്തതോടെയാണ് ഇയാളെ പിടിക്കാൻ കഴിഞ്ഞത്.
കണ്ണൂര്‍ പാത്തിപ്പാലത്ത് ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഷിജു ഭാര്യയെയും കുഞ്ഞിനെയും കൂട്ടി പുഴക്കരയിലെത്തുകയും പുഴയിലേക്ക് ഇവരെ തള്ളിയിട്ടെന്നുമാണ് ഭാര്യ സോന പറയുന്നത്. ഭാര്യ സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
ഭര്‍ത്താവിനൊപ്പം ബൈക്കിലാണ് ഇവര്‍ പാത്തിപ്പാലത്ത് എത്തിയത്. ഭാര്യയെയും കുഞ്ഞിനെയും തള്ളിയിട്ട ശേഷം ഷിജു ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. എന്നാല്‍ സംഭവത്തിനു പിന്നിലെ കാരണമെന്ന് വ്യക്തമായിട്ടില്ല.കരഞ്ഞുവിളിച്ച യുവതിയെ കണ്ടെത്തിയ നാട്ടുകാരാണ് കുഞ്ഞിനായി തെരച്ചില്‍ തുടങ്ങിയത്. പിന്നീട് മൃതദേഹം കണ്ടെത്തുകയായിരുന്നു.