Advertisement

തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി

October 16, 2021
Google News 0 minutes Read

തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. നെഹർദിപ് കുമാർ മണ്ഡൽ എന്ന അന്യസംസ്ഥാന തൊഴിലാളി ആണ് കാണാതായത്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. സ്കൂബ സംഘത്തിന്റെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.

സുഹൃത്തുക്കളുമായി കുളിക്കാൻ ഇറങ്ങിയപ്പോഴാണ് ഒഴുക്കിൽ പെട്ടത്. മറ്റ് രണ്ട് പേർ തിരിച്ചു കയറിയിട്ടും നെഹർദിപ് കരയ്ക്ക് കയറിയിരുന്നില്ല. പിന്നീട് രക്ഷാപ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. നിലവിൽ മഴ മാറി നിൽക്കുന്ന സാഹചര്യമാണ് തിരുവനന്തപുരത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here