കണ്ണൂർ പേരാവൂർ ചിട്ടിതട്ടിപ്പ് കേസ്; സമരം അവസാനിപ്പിച്ച് നിക്ഷേപകർ

കണ്ണൂർ പേരാവൂരിലെ ചിട്ടിതട്ടിപ്പ് കേസ്, സമരം അവസാനിപ്പിച്ച് നിക്ഷേപകർ. സമരം താത്കാലികമായി അവസാനിപ്പിച്ചതായി നിക്ഷേപകർ അറിയിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് നിക്ഷേപകർ പറഞ്ഞു . സൊസൈറ്റിയുമായി നിരന്തരം സമ്പർക്കം പുലർത്താൻ പുതിയ കമ്മിറ്റിക്ക് രൂപം നൽകി. പണം തിരികെ ലഭിക്കാനുള്ള 60 നിക്ഷേപകർ യോഗത്തിൽ പങ്കെടുത്തു.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
സഹകരണ സംഘത്തിൻറെ ആസ്തി വിറ്റ് ബാധ്യത തീർക്കാൻ സഹകരണ വകുപ്പിൻറെ അനുമതി തേടിയിട്ടുണ്ട്. ആറ് മാസത്തിനകം പണം തിരികെ നൽകുമെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ ഉറപ്പ്. ബാധ്യത ഏറ്റെടുക്കാൻ സിപിഐഎം ജില്ലാ നേതൃത്വം തയ്യാറായ സാഹചര്യത്തിൽ നിലവിൽ നടക്കുന്ന പ്രത്യക്ഷ സമര പരിപാടികൾ തൽക്കാലത്തേക്ക് അവസാനിപ്പിക്കണമെന്നാണ് നിക്ഷേപകരുടെ നിലപാട്.
Story Highlights : peravoor-chit-case-strike-called of-cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here