സിംഗുവിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ്; മുഴുവൻ പ്രതികളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ പട്ടിക ജാതി കമ്മിഷൻ

സിംഗുവിലെ കർഷക പ്രക്ഷോഭ കേന്ദ്രത്തിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇടപെട്ട് ദേശീയ പട്ടിക ജാതി കമ്മിഷൻ. ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കമ്മിഷൻ അധ്യക്ഷൻ വിജയ് സാംപഌഹരിയാന ഡി.ജി.പിക്ക് നിർദേശം നൽകി.
യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി കൊലപ്പെടുത്തിയ സംഭവത്തെ കമ്മിഷൻ അപലപിച്ചു. താലിബാൻ കുറ്റകൃത്യമാണ് നടന്നതെന്നും ദേശീയ പട്ടിക ജാതി കമ്മിഷൻ അധ്യക്ഷൻ ആരോപിച്ചു.
കൊലപാതകത്തിൽ നിഹാങ്ങ് സിഖുകാരൻ സരബ്ജീത് സിംഗിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
കൊലപാതകത്തെ പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ അപലപിച്ചിരുന്നു.
അതേസമയം, കർഷകർക്ക് നേരെ വാഹനമിടിച്ചു കയറ്റിയ സംഭവത്തിൽ ആശിഷ് മിശ്ര ടേനിയുടെ സുഹൃത്ത് അങ്കിത് ദാസിനെ ലഖ്‌നൗവിലെ വീട്ടിലെത്തിച്ച് തോക്കുകൾ പിടിച്ചെടുത്തു. സംഭവത്തിന് ശേഷം അങ്കിത് ദാസ് താമസിച്ച ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചു.
Story Highlights : sc commission on sighu man murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here