Advertisement

‘കുടുങ്ങിയവരെ രക്ഷിക്കാൻ എയർലിഫ്റ്റിങ് ആവശ്യപ്പെട്ടിട്ടുണ്ട്’; മന്ത്രി വിഎൻ വാസവൻ

October 16, 2021
Google News 1 minute Read
vn vasavan response rain

കോട്ടയം ജില്ലയിലെ മഴക്കെടുതിയിൽ പെട്ടു പോയവരെ രക്ഷിക്കാൻ എയർ ലിഫ്റ്റിങ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വിഎൻ വാസവൻ. കുടുങ്ങിക്കിടക്കുന്നവരെ ടോറസിൽ കൊണ്ടുവരാനുള്ള ശ്രമവും നടത്തുന്നുണ്ട്. ചില പ്രദേശത്ത് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. സർക്കാർ സംവിധാനങ്ങൾ ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഈരാറ്റുപേട്ടയിൽ രക്ഷാപ്രവർത്തനത്തിനിടെ തഹസിൽദാർ ഒറ്റപ്പെട്ടു പോയി. ഇദ്ദേഹത്തെ രക്ഷിക്കാൻ പൊലീസും ഫയർ ഫോഴ്സും അങ്ങോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. (vn vasavan response rain)

ഇവിടങ്ങളിലൊക്കെ താത്കാലിക ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ആളുകളെ അവിടേക്ക് മാറ്റിയിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ചില ഇടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : vn vasavan response rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here