കനത്ത മഴ; അങ്കമാലിയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു

കനത്ത മഴയെ തുടര്‍ന്ന് അങ്കമാലിയില്‍ വീട് തകര്‍ന്നു. കാലടി സ്വദേശി വര്‍ഗീസിന്റെ നിര്‍മാണത്തിലിരുന്ന വീടാണ് തകര്‍ന്നത്. തിരുവനന്തപുരം പനവൂരിലും മണ്ണിടിഞ്ഞ് വീട് തകര്‍ന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 40 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്തിയതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ശക്തമായ മഴയില്‍ പത്തനാപുരം മേഖലകളിലും നിരവധി വീടുകള്‍ തകര്‍ന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. സംസ്ഥാന പാതിയിലും ഗതാഗതം തടസപ്പെട്ടു.
Read Also : തിരുവനന്തപുരം ചാക്കപ്പാറയിൽ ഒഴുക്കിൽപ്പെട്ട് ഓട്ടോറിക്ഷ; യാത്രക്കാരെ രക്ഷപ്പെടുത്തി
അതേസമയം കൂട്ടിക്കല്‍ പഞ്ചായത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവിക സേന കൊച്ചിയില്‍ നിന്നും പുറപ്പെട്ടിട്ടുണ്ട്. ദുരന്ത പ്രദേശത്തുള്ളവര്‍ക്കായി വെള്ളവും ഭക്ഷണവും സംഘം എത്തിക്കും.
Story Highlights : heavy rain-house collapsed, angamaly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here