പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്

പമ്പാ നദിയിൽ ജലനിരപ്പ് ഉയരുന്നുണ്ട്. നദീ തീരത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. ഇന്ന് പകൽ മൂന്ന് മീറ്ററോളം ജലനിരപ്പ് താഴ്ന്നിരുന്നു. അതിൽനിന്നാണ് വീണ്ടും ജലനിരപ്പ് ഉയരുന്നതായി കാണുന്നതെന്നും മന്ത്രി പറഞ്ഞു. ( pamba water level rises )
പമ്പാനദി, മണിമലയാർ, അച്ചൻകോവിലാർ എന്നീ മൂന്ന് നദികളും അപകട നിലയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. കക്കി ഡാം നാളെ തുറക്കാൻ സാധ്യതയുണ്ട്. കക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ട്. രാവിലെയുള്ള മഴയുടെ തോതും ജലനിരപ്പും സംബന്ധിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിച്ചായിരിക്കും ഡാം തുറക്കുകയെന്നും മന്ത്രി അറിയിച്ചു.
നദീതീരങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ള ഇടങ്ങളിൽ നിന്നും ആളുകൾ സുരക്ഷാ സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇന്നലെതന്നെ നിർദേശം നൽകിയരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുറേയാളുകൾ മാറിയിരുന്നു. ജില്ലയിൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇതുസംബന്ധിച്ച അനൗൺസ്‌മെന്റുകൾ പഞ്ചായത്തുകൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ 1165 പേരാണ് നിലവിൽ 54 ക്യാമ്പുകളിലായി കഴിയുന്നത്. ജാഗ്രതാ നിർദേശങ്ങൾക്കനുസരിച്ചുള്ള നടപടികൾ എല്ലാവരും സ്വീകരിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ അഞ്ച് നദികളിൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മണിമല, കല്ലട, അച്ഛൻ കോവിൽ, കരമന, നെയ്യാർ എന്നി നദികൾക്കാണ് കേന്ദ്ര ജല വിഭവ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. നദികളിലെ ജലനിരപ്പ് താഴുന്നുവെന്നും ജല വിഭവ വകുപ്പ് അറിയിച്ചു.
കേരളത്തിൽ ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് അപകടകരമായി തുടർന്ന സാഹചര്യത്തിൽ ഓരോ മൂന്ന് മണിക്കൂറിലും കേന്ദ്ര ജല വിഭവ വകുപ്പ് മഴ വിവരങ്ങൾ സംബന്ധിച്ചുള്ള ബുള്ളറ്റിനുകൾ ഇറക്കും. കഴിഞ്ഞ ദിവസം അച്ഛൻ കോവിൽ ആറിൽ റെഡ് അലേർട്ട് ഉണ്ടായിരുന്നു. എന്നാൽ മഴ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ജലനിരപ്പ് കുറഞ്ഞു വരുന്നെന്നും വരും മണിക്കൂറുകളിൽ കുറയുമെന്നും ജല വിഭവ വകുപ്പ് വ്യക്തമാക്കി. ഈ ബുള്ളറ്റിൻ അനുസരിച്ച് കേരളത്തിലെ അഞ്ച് നദികൾക്കാണ് ഓറഞ്ച് അലേർട്ട് മണിമല, കല്ലട, അച്ഛൻ കോവിൽ, കരമന, നെയ്യാർ എന്നി നദികളിലാണ്.
Story Highlights : pamba water level rises
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here