Advertisement

ടി20 ലോകകപ്പ്; രണ്ടാം മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുത്തു

October 17, 2021
Google News 1 minute Read

ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ന് ബംഗ്ലാദേശ് സ്കോട്ട്‌ലൻഡിനെ നേരിടും. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുത്തു. ഒമാനിൽ ആണ് ഇന്ന് മൽസരം നടക്കുന്നത്. സൂപ്പർ 12ലേക്ക് കടക്കുന്നതിനുള്ള യോഗ്യതാ മത്സരങ്ങൾ ആണ് ഇന്ന് ആരംഭിച്ചത്.

സ്കോട്ട്‌ലൻഡിനെ അപേക്ഷിച്ച്‌ ബംഗ്ലാദേശ് കരുത്തരായ ടീം ആണ്. ഇന്ത്യ, പാകിസ്ഥാൻ, ഓസ്ട്രേലിയ, ​ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് , വെസ്റ്റ് ഇന്ഡീസ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നെതർലാന്റ്സ്, പാപുവ ന്യൂ ഗ്വിനിയ, അയർലൻഡ്, നമീബിയ, സ്കോട്ട്ലൻഡ്, ഒമാൻ എന്നീ ടീമുകൾ ആണ് മത്സരിക്കുന്നത്.

Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…

ടി 20 ലോകകപ്പിന്റെ ഏഴാമത്തെ പതിപ്പ് ആണ് അടുത്ത നാല് ആഴ്ചകളിൽ യുണൈറ്റഡ് അറബ് എമിറേറ്റിലും ഒമാനിലും നടക്കുന്നത്. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ കളിക്കേണ്ടതായിരുന്നു, പിന്നീട് അത് ഇന്ത്യയിലേക്കും അവിടെനിന്ന് അത് യുണൈറ്റഡ് അറബ് എമിറേറ്റിലും ഒമാനിലേക്കും മാറ്റി.

Story Highlights : T-20 World cup update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here