അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ കാറ്റിന് ശക്തി കുറയുകയാണ്. വരും മണിക്കൂറിൽ കടലിൽ നിന്ന് കൂടുതൽ മഴ മേഘങ്ങൾ കരയിൽ എത്താൻ സാധ്യതയില്ലെന്നാണ് പ്രവചനം.
ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കഴിഞ്ഞ ദിവസം കേരള തീരത്ത് സജീവമായ ഇടിമിന്നൽ മേഘങ്ങൾ അഥവാ കൂമ്പാര മേഘങ്ങളാണ് കനത്ത മഴയായി നാശം വിതച്ചത്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടർന്നേക്കും. ഇടിമിന്നലും കാറ്റും ഇന്നും ചിലയിടങ്ങളിൽ തുടരാൻ സാധ്യതയുണ്ട്.
തക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെഡ്, ഓറഞ്ച് അലേർട്ടുകൾ നിലവിൽ ഒരു ജില്ലയിലും നൽകിയിട്ടില്ല. നാളെത്തോടെ മഴയ്ക്ക് കുറവുണ്ടാകും.
Story Highlights : yellow alert 7 district kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here