Advertisement

റിട്ടൻഷൻ നിബന്ധനകൾ അറിഞ്ഞതിനു ശേഷം ധോണിയെ നിലനിർത്തുന കാര്യം തീരുമാനിക്കും: ചെന്നൈ സൂപ്പർ കിംഗ്സ്

October 18, 2021
Google News 2 minutes Read
Decision Dhoni retention CSK

റിട്ടൻഷൻ നിബന്ധനകൾ അറിഞ്ഞതിനു ശേഷം മാത്രമേ എംഎസ് ധോണിയെ ടീമിൽ നിലനിർത്തുന്ന കാര്യം തീരുമാനിക്കുകയുള്ളൂ എന്ന് ചെന്നൈ സൂപ്പർ കിംഗ്സ്. ലേലത്തിനു മുൻപ് തങ്ങൾ ആദ്യം റിട്ടൻഷൻ കാർഡ് ഉപയോഗിക്കുക എംഎസ് ധോണിക്ക് വേണ്ടി ആയിരിക്കുമെന്ന് നേരത്തെ ഫ്രാഞ്ചൈസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നിബന്ധകൾ മനസ്സിലാക്കിയതിനു ശേഷം മാത്രമേ ഇക്കാര്യം തീരുമാനിക്കൂ എന്ന് സിഎസ്‌കെ അറിയിച്ചത്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇത് റിപ്പോർട്ട് ചെയ്തത്. (Decision Dhoni retention CSK)

“റിട്ടൻഷൻ നിയമങ്ങളിൽ ഇതു വരെ വ്യക്തത വന്നിട്ടില്ല. എത്ര താരങ്ങളെ ടീമിൽ നിലനിർത്താൻ അനുവദിക്കുമെന്ന കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പില്ല. ഈ നിബന്ധനകൾ അറിഞ്ഞതിന് ശേഷമേ ധോണിയെ നിലനിർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ.”- ഫ്രാഞ്ചൈസി അധികൃതർ വ്യക്തമാക്കി.

Read Also : ട്വന്‍റി20 ലോകകപ്പിന്​ മുന്നോടിയായി എം.എസ്​. ധോണി ഇന്ത്യന്‍ ടീം ക്യാമ്പിനൊപ്പം ചേര്‍ന്നു

അതേസമയം, ടി-20 ലോകകപ്പിന്​ മുന്നോടിയായി മുൻ നായകൻ എംഎസ്​ ധോണി ഇന്ത്യൻ ടീം ക്യാമ്പിനൊപ്പം ചേർന്നു. ധോണി ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ചിത്രങ്ങൾ ബിസിസിഐ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചു. ചെന്നൈ സൂപ്പർ കിങ്​സിനെ നാലാം ഐപിഎൽ കിരീടത്തിലേക്ക്​ നയിച്ച ധോണി ടീം ഉപദേശകൻ എന്ന പുതിയ റോളിലാണ്​ ഇന്ത്യൻ ടീമിലേക്ക്​ മടങ്ങിവന്നത്​.

ലോകകപ്പിന്​ മുന്നോടിയായി ഇന്ത്യ തിങ്കളാഴ്​ച ഇംഗ്ലണ്ടിനെതിരെയും ബുധനാഴ്ച ഓസ്​ട്രേലിയക്കെതിരെയും സന്നാഹ മത്സരം കളിക്കുന്നുണ്ട്​. ഒക്ടോബർ 24ന്​ പാകിസ്​താനെതിരെയാണ്​ ടൂർണമെൻറിലെ ഇന്ത്യയുടെ ആദ്യ മത്സരം.

ഐപിഎലിൽ നിന്ന് ഈ സീസണിൽ വിരമിക്കില്ലെന്ന് എംഎസ് ധോണി സൂചന നൽകിയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്പിച്ച് നാലാം കിരീടം സ്വന്തമാക്കിയതിനു പിന്നാലെയാണ് ധോണി മനസ്സു തുറന്നത്. കിരീടനേട്ടത്തോടെ 12 വർഷം നീണ്ട ചെന്നൈ സൂപ്പർ കിംഗ്സിലെ പൈതൃകം അവസാനിപ്പിക്കുമോ എന്ന ചോദ്യത്തിന് ഇനിയും താൻ അവസാനിപ്പിച്ചിട്ടില്ല എന്നായിരുന്നു ധോണിയുടെ മറുപടി.

അടുത്ത വർഷം ഐപിഎലിൽ കളിക്കുമോ എന്ന് ഉറപ്പില്ലെന്ന് ധോണി നേരത്തെ പറഞ്ഞിരുന്നു. അടുത്ത സീസണിലും ചെന്നൈക്കൊപ്പം ഉണ്ടാവുമെന്നും കളിക്കുമോ എന്നത് പല കാര്യങ്ങളും പരിഗണിച്ചതിനു ശേഷം മാത്രമേ തീരുമാനിക്കൂ എന്നും ധോണി വ്യക്തമാക്കി.

Story Highlights : Decision MS Dhoni retention CSK

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here