Advertisement

പ്രകൃതിക്ഷോഭം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചു; ആശങ്ക വേണ്ടെന്ന് സർക്കാർ

October 18, 2021
Google News 2 minutes Read

പത്തനംതിട്ട ജില്ലയിൽ പ്രകൃതിക്ഷോഭം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചെന്ന് സർക്കാർ. എയർ ലിഫ്റ്റിംഗ് സംഘം പ്രദേശത്ത് സജ്ജമാണ്. കൂടുതൽ ദുരിദാശ്വാസ ക്യാമ്പുകൾ തയാറാണെന്ന് മന്ത്രിമാരായ കെ രാജനും വീണ ജോർജും അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ മഴ കനക്കുമെന്ന് മുന്നറിയിപ്പുണ്ട്. വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മന്ത്രി കെ രാജൻ ആവശ്യപ്പെട്ടു. ഇടുക്കി ഡാമിന്റെ കാര്യത്തിൽ അനാവശ്യഭീതി വേണ്ടെന്നും അദ്ദേഹം നിർദേശിച്ചു.

ഇതിനിടെ സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കക്കി, ഷോളയാർ, ഇരട്ടയാർ, മൂഴയാർ, കല്ലാർക്കുട്ടി, പീച്ചി, ചിമ്മിണി , പെരിങ്ങൽകുത്ത്,കുണ്ടള, ലോവർ പെരിയാർ എന്നീ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

Read Also :ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്ക്കലിൽ ഭക്തരുടെ പ്രതിഷേധം

അതിനിടെ അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തിരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണമെന്നും യോഗം നിര്‍ദേശിച്ചു.

Read Also : ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ വിദഗ്ധ സമിതിക്ക് ചുമതല; കോളജുകൾ തുറക്കുന്നത് ഒക്‌ടോബർ 25ലേക്ക് മാറ്റി; മുഖ്യമന്ത്രി

Story Highlights : Kerala GOVT On Heavy rain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here