Advertisement

ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്ക്കലിൽ ഭക്തരുടെ പ്രതിഷേധം

October 18, 2021
Google News 1 minute Read

ശബരിമല ദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിലയ്ക്കലിൽ ഭക്തരുടെ പ്രതിഷേധം. മൂന്ന് ദിവസമായി തമ്പടിക്കുന്ന ശബരിമല തീർത്ഥാടകരാണ് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാർ പൊലീസ് ജീപ്പ് തടഞ്ഞു.

തുലാമാസ പൂജകളുടെ സമയത്ത് കഴിഞ്ഞ ദിവസങ്ങളിൽ എത്തിയ ഭക്തരാണ് പ്രതിഷേധവുമായി എത്തിയത്. ശബരിമല ദർശനം സാധ്യമല്ല എന്ന് മനസിലായതോടെയാണ് പ്രതിഷേധം. ഇനി പമ്പ കടത്തിയുള്ള ഭക്തരുടെ യാത്ര സാധ്യമല്ല എന്ന് അവലോകന യോഗത്തിൽ അറിയിച്ചിരുന്നു. ഭക്തരെ സുരക്ഷിതമായി അവരുടെ നാടുകളിലേക്ക് മടക്കി അയക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ വന്ന തീരുമാനം.

Read Also : കാസർഗോഡ് മൂന്നുമാസം പ്രായമായ അമ്മയും കുഞ്ഞും കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു

ഇത് പൊലീസ് ഭക്തരോട് വിശദികരിച്ചതോടെയാണ് പ്രതിഷേധിച്ചത്. പ്രതിഷേധവുമായി അവർ പൊലീസ് ജീപ്പ് തടയുകയായിരുന്നു. തുടർന്ന് പൊലീസ് നിലവിലെ സാഹചര്യം മനസിലാക്കിക്കൊടുത്ത ഭക്തരെ മടക്കി അയക്കുകയായിരുന്നു. രണ്ടു ദിവസം പിന്നിട്ടപ്പോഴും നിലയ്ക്കലിൽ തമ്പടിച്ചു നിന്ന ഭക്തരാണ് പ്രതിഷേധിച്ചത്.

Story Highlights : sabarimala-rain-alert-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here