കാസർഗോഡ് മൂന്നുമാസം പ്രായമായ അമ്മയും കുഞ്ഞും കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു

കാസർഗോഡ് നീലേശ്വരത്ത് മൂന്നുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽച്ചാടി ആത്മഹത്യ ചെയ്തു. കടിഞ്ഞിമൂല സ്വദേശിനി രമ്യ. പി(30) യും കുഞ്ഞുമാണ് മരിച്ചത്. പ്രസവത്തെ തുടർന്നുള്ള മാനസിക ബുദ്ധിമുട്ടാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.
കാസർഗോഡ് ജില്ലാ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി കാണാതായതിനെ തുടർന്ന് തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് കിണറിന് സമീപത്തു കിടന്ന മൊബൈൽ ഫോണിന്റെ ശബ്ദം കേട്ടാണ് ഇരുവരെയും കണ്ടെത്തിയത്.
രണ്ടാമത്തെ പ്രസവത്തിനു ശേഷം യുവതിക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നു. ഏഴു വയസ്സുള്ള ഒരു മകൾ കൂടിയുണ്ട്. ഭർത്താവ് പ്രതിഷ് വിമുക്ത ഭടനാണ്.
Story Highlights : neelaswaram-suicide-mother-child-
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!