Advertisement

ഒരു റൺസ് അകലെ ബെയർസ്റ്റോയ്ക്ക് ഫിഫ്റ്റി നഷ്ടം; ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ

October 18, 2021
Google News 2 minutes Read
t20 england innings india

ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 189 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 188 റൺസ് നേടി. 49 റൺസ് നേടിയ ജോണി ബെയർസ്റ്റോ ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. മൊയീൻ അലി 20 പന്തുകൾ നേരിട്ട് പുറത്താവാതെ 43 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷമി മൂന്ന് വിക്കർ വീഴ്ത്തി. (t20 england innings india)

ഇംഗ്ലണ്ട് മികച്ച രീതിയിൽ തന്നെ ബാറ്റ് ചെയ്തെങ്കിലും ഇടക്കിടെ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാർ അവസരത്തിനൊത്തുയർന്നു. 36 റൺസാണ് ഓപ്പണർമാരായ ജോസ് ബട്‌ലറും ജേസൻ റോയും ചേർന്ന് ആദ്യ വിക്കറ്റിൽ കണ്ടെത്തിയത്. ബട്‌ലറെ (18) പുറത്താക്കിയ മുഹമ്മദ് ഷമി ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. ജേസൻ റോയിയെയും (17) ഷമി തന്നെ മടക്കി. മൂന്നാം വിക്കറ്റിൽ ഡേവിഡ് മലാൻ-ജോണി ബെയർസ്റ്റോ സഖ്യം 30 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഡേവിഡ് മലാനെ പുറത്താക്കിയ (18) രാഹുൽ ചഹാർ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

Read Also : ട്വന്റി 20 ലോകകപ്പ്; ടീം ഇന്ത്യക്ക് ഇന്ന് ആദ്യ സന്നാഹ മത്സരം

നാലാം വിക്കറ്റിൽ ഒത്തുചേർന്ന ബെയർസ്റ്റോ-ലിവിങ്സ്റ്റൺ സഖ്യമാണ് ഇംഗ്ലണ്ടിൻ്റെ ഇന്നിംഗ്സ് താങ്ങിനിർത്തിയത്. ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തിയ ഇരുവരും 52 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടിൽ പങ്കാളികളായി. ഒടുവിൽ ലിവിങ്സ്റ്റണെ (30) പുറത്താക്കിയ ഷമി വീണ്ടും ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകി.

അഞ്ചാം വിക്കറ്റിൽ മൊയീൻ അലിയും ബെയർസ്റ്റോയും ചേർന്ന് 34 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഫിഫ്റ്റിക്ക് ഒരു റൺസ് അകലെ ബെയർസ്റ്റോ പുറത്തായി. 36 പന്തിൽ 49 റൺസെടുത്ത താരത്തെ ബുംറയാണ് മടക്കി അയച്ചത്. അവസാന ഓവറുകളിൽ തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയ മൊയീൻ അലി ഇംഗ്ലണ്ടിനെ വമ്പൻ സ്കോറിലേക്ക് നയിച്ചു. മൊയീൻ (43) പുറത്താവാതെ നിന്നു.

Story Highlights : t20 world cup england innings india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here