Advertisement

ടി-20 ലോകകപ്പ്; നെതർലൻഡിനെതിരെ അയർലൻഡിനു ജയം

October 18, 2021
Google News 2 minutes Read
world cup ireland netherlands

ടി-20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നെതർലൻഡിനെതിരെ അയർലൻഡിനു ജയം. ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ വിക്കറ്റിനാണ് അയർലൻഡ് നെതർലൻഡിനെ കീഴടക്കിയത്. നെതർലൻഡ് മുന്നോട്ടുവച്ച 107 റൺസ് വിജയലക്ഷ്യം ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്തി അയർലൻഡ് മറികടന്നു. 44 റൺസെടുത്ത ഗാരത് ഡെലനിയാണ് അയലൻഡിൻ്റെ ടോപ്പ് സ്കോറർ. (world cup ireland netherlands)

ടോസ് നേറ്റി ബാറ്റിംഗ് തിരഞ്ഞെടുത്ത നെതർലൻഡിനെ ഗംഭീരമായി പന്തെറിഞ്ഞ ഐറിഷ് ബൗളർമാർ തകർത്തെറിയുകയായിരുന്നു. അഞ്ച് നെതർലൻഡ് താരങ്ങളാണ് റൺസൊന്നുമെടുക്കാതെ പുറത്തായത്. നാല് താരങ്ങൾ ഇരട്ടയക്കം കുറിച്ചെങ്കിലും ഓപ്പണർ മാക്സ് ഒഡോവ്ഡിനു മാത്രമേ മികച്ച സ്കോർ കണ്ടെത്താനായുള്ളൂ. 51 റൺസെടുത്ത ഒഡോവ്ഡ് തന്നെയാണ് നെതർലൻഡിൻ്റെ ടോപ്പ് സ്കോറർ.

ഒരു ഓവറിൽ തുടർച്ചയായി നാല് വിക്കറ്റ് വീഴ്ത്തിയ ഓൾറൗണ്ടർ കർട്ടിസ് കാംഫർ ആണ് നെതർലൻഡ് നിരയെ തകർത്തത്. 10ആം ഓവറിലെ രണ്ടാം പന്തിൽ കോളിൻ അക്കർമാൻ (11), റയാൻ ടെൻ ഡോഷറ്റ് (0), സ്കോട്ട് എഡ്‌വാർഡ്സ് (0), റോളോഫ് വാൻഡർ മെർവെ (0) എന്നിവരെയാണ് കാംഫർ വീഴ്ത്തിയത്.

Read Also : തുടർച്ചയായ നാല് പന്തുകളിൽ നാല് വിക്കറ്റുകൾ; ലോകകപ്പിൽ അവിശ്വസനീയ നേട്ടം സ്വന്തമാക്കി ഐറിഷ് ബൗളർ

9 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 50 റൺസ് എന്ന നിലയിലായിരുന്ന നെതർലൻഡ് കാംഫറുടെ ഈ ഓവറോടെ 10 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായി.

മറുപടി ബാറ്റിംഗിൽ കെവിൻ ഓബ്രിയൻ (9), ആൻഡ്രൂ ബിൽബേർണീ (8), എന്നിവർ വേഗം പുറത്തായെങ്കിലും ഗാരത് ഡെലനി (44), പോൾ സ്റ്റിർലിങ് (30) എന്നിവർ ചേർന്ന് അയർലൻഡിനെ അനായാസം വിജയത്തിലെത്തിച്ചു. ജയത്തോടെ ഗ്രൂപ്പ് എയിൽ അയർലൻഡ് ഒന്നാമതെത്തി.

സന്നാഹ മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ 41 റൺസിന് പരാജയപ്പെടുത്തി. ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 146 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയിറങ്ങിയ അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുക്കാനേ സാധിച്ചുള്ളൂ. തകർത്തെറിഞ്ഞ ബൗളർമാരാണ് പ്രോട്ടീസിനു ജയമൊരുക്കിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തബ്രൈസ് ഷംസി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ 24 റൺസെടുത്ത മുഹമ്മദ് നബി അഫ്ഗാൻ്റെ ടോപ്പ് സ്കോററായി.

മറ്റൊരു മത്സരത്തിൽ പാകിസ്താൻ വെസ്റ്റ് ഇൻഡീസിനെ 7 വിക്കറ്റിനു തകർത്തു. 131 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താൻ 15.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയതീരത്തെത്തി. ക്യാപ്റ്റൻ ബാബർ അസം (50), ഫഖർ സമാൻ (46 നോട്ടൗട്ട്) എന്നിവർ പാകിസ്താനു വേണ്ടി തിളങ്ങി.

Story Highlights : t20 world cup ireland won netherlands

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here