Advertisement

മഴക്കെടുതി; സംസ്ഥാനത്ത് 200 കോടി രൂപയുടെ കാർഷിക നഷ്ടമെന്ന് മന്ത്രി പി പ്രസാദ്

October 19, 2021
Google News 1 minute Read

മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടി രൂപയുടെ കാർഷിക നഷ്ടമെന്ന് മന്ത്രി പി പ്രസാദ്.കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ നാശനഷ്‌ടം സംഭവിച്ചതായി കൃഷി വകുപ്പ് മന്ത്രി ചൂണ്ടിക്കാട്ടി. പ്രത്യേക കാർഷിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. കാർഷിക നഷ്ടത്തിന്റെ കണക്കെടുപ്പ് ഉടൻ എടുക്കുമെന്ന് മന്ത്രി അറിയിച്ചു.

Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…

അതേസമയം, പ്രകൃതിക്ഷോഭത്തെ തുടർന്ന് അപകടാവസ്ഥയിലായ വീടുകളുടെ കണക്കെടുത്ത് സർക്കാരിന് റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. റിപ്പോർട്ട് കിട്ടിയാലുടൻ പുനരധിവാസ നടപടികൾ ആരംഭിക്കുമെന്ന് കൊക്കയാർ, പെരുവന്താനം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു.

Story Highlights : 200crore-agriculture-loss-dueto-heavyrain-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here