വെള്ളം തുറന്ന് വിട്ടത് മൂലം കെഎസ്ഇബിക്ക് നഷ്ടം ഉണ്ടായി; പെരിയാറിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി

ഇടുക്കി, ഇടമലയാർ ഡാമുകൾ തുറന്നെങ്കിലും പെരിയാറിൽ ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. കാലടിയിൽ 9 മീറ്ററിന് മുകളിൽ ജലം ഉയർന്നാൽ ഇടുക്കിയിൽ നിയന്ത്രിക്കും, വെള്ളം തുറന്ന് വിട്ടത് മൂലം കെഎസ്ഇബിക്ക് 18 കോടി രൂപയുടെ നഷ്ടം ഉണ്ടായി. വെള്ളം തുറന്ന് വിട്ടത് മൂലം മാത്രം 10 കോടി രൂപ നഷ്ടമുണ്ടായി എന്നും മന്ത്രി അറിയിച്ചു.
നിലവിലെ 1.017 മീറ്റർ മാത്രമാണ് പെരിയാറിൽ ജലനിരപ്പ്. പ്രളയ മുന്നറിയിപ്പിന് ജലനിരപ്പ് 2.5 മീറ്റർ എത്തണം. അപകട നില എത്തണമെങ്കിൽ 3.5 മീറ്റർ എത്തണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ അപകട നിലയിലെത്തില്ലെന്നും മന്ത്രി അറിയിച്ചു.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
ഇടുക്കി ഡാം തുറക്കുന്നതിന് മുൻപ് മുൻകരുതലായിട്ടാണ് ഇടമലയാർ ഡാം തുറന്നത്. ഡാമിൻറെ രണ്ട് ഷട്ടറുകൾ 80 സെൻറീ മീറ്റർ ആണ് ഉയർത്തിയത്. രാവിലെ ആറ് മണിയോടെയാണ് ഇടമലയാർ അണക്കെട്ട് തുറന്നത്. ഇടമലയാർ ഡാം തുറന്നത് പെരിയാറിലെ ജലനിരപ്പിൽ കാര്യമായ മാറ്റം ഉണ്ടാക്കിയിട്ടില്ല. 44 സെൻറീ മീറ്റർ മാത്രമാണ് വെള്ളം ഉയർന്നത്. പിന്നാലെ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. രാവിലെ 11 മണിയോടെയാണ് ആദ്യത്തെ ഷട്ടർ തുറന്നത്. ഇടുക്കി ഡാം കൂടി തുറന്നതോടെ പെരിയാറിൻറെ പരിസരത്ത് കനത്ത ജാഗ്രതയിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും.
Story Highlights : electricity-minister-k-krishnankutty-says-no-worries-on-periyar-water-leve
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here