മദ്യപിച്ച് വാഹനമോടിച്ച ബന്ധുവിനെ മോചിപ്പിക്കാൻ പൊലീസ് സ്റ്റേഷനിൽ ധർണയിരുന്ന് കോൺഗ്രസ് എംഎൽഎയും ഭർത്താവും

മദ്യപിച്ച് വാഹനമോടിച്ച ബന്ധുവിനെ മോചിപ്പിക്കാൻ ധർണയിരുന്ന് കോൺഗ്രസ് വനിത എംഎൽഎയും ഭർത്താവും. കോൺഗ്രസ് എം.എൽ.എ മീന കൻവറും ഭർത്താവ് ഉമ്മദ് സിംഗുമാണ് പൊലീസ് സ്റ്റേഷനിൽ ധർണയിരുന്നത്. രാജസ്ഥാനിലെ ജോധ്പുരിലെ പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്.
മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരിൽ ബന്ധു പിടിയിലായത് അറിഞ്ഞ് സ്റ്റേഷനിൽ എത്തിയതായിരുന്നു മീന കൻവറും ഭർത്താവും. ബന്ധുവിനെ വിട്ടു നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും പൊലീസ് വഴങ്ങിയില്ല. തുടർന്നാണ് സ്റ്റേഷനുള്ളിൽ ഇരുവരും ധർണ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. എല്ലാ കുട്ടികളും മദ്യപിക്കുമെന്ന് മീന കൻവർ പറഞ്ഞതായി ആരോപണമുയർന്നിട്ടുണ്ട്. മറ്റ് കുട്ടികൾ മദ്യപിക്കുന്നത് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും നിങ്ങൾ തങ്ങളുടെ കുട്ടികളെയാണ് അറസ്റ്റ് ചെയ്തതെന്നും ഇവർ പറഞ്ഞു.
ഷേർഗഡിൽ നിന്നുള്ള എംഎൽഎയാണ് മീന കൻവർ. ഞായറാഴ്ചയാണ് ഇവർ ധർണ നടത്തിയതെന്നാണ് വിവരം. മദ്യപിച്ച് വാഹനമോടിച്ച മീന കൻവർറിന്റെ ബന്ധുവിന്റെ സ്റ്റേഷനിൽ എത്തിച്ചതിന് പുറമേ ഇയാളുടെ വാഹനവും പൊലീസ് പിടിച്ചെടുത്തിരുന്നു.
This is #Rajasthan's law & order situation under #Congress, Congress MLA Meena Kanwar from #Shergarh Constituency & her husband Umaid Singh gave open threats to Police Inspector just because he challaned her nephew in drink and drive case.#Jodhpur pic.twitter.com/vCFDTZDP8P
— Motivism (@Motivism) October 19, 2021
Story Highlights : Rajasthan Congress MLA’s Video Goes Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here