ടി20 ലോകകപ്പ്: ബംഗ്ലാദേശിന് വിജയം; ഒമാനെ വീഴ്ത്തി സൂപ്പർ 12 സാധ്യത നിലനിർത്തി

ടി20 ലോകകപ്പിൽ ഒമാനെ തോൽപ്പിച്ച് ബംഗ്ലാദേശ് സൂപ്പർ 12ലേക്കുള്ള സാധ്യത നിലനിർത്തി. ബംഗ്ലാദേശിന് വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 26 റൺസിനായിരുന്നു ഒമാനെ തോൽപ്പിച്ചത്. സ്കോർ ബംഗ്ലാദേശ് 20 ഓവറിൽ 153ന് ഓൾ ഔട്ട്, ഒമാൻ 20 ഓവറിൽ 127-9.
154 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാൻ പതിനൊന്നാം ഓവറിൽ 81-2ലെത്തിയപ്പോൾ വിജയം ഉറപ്പാക്കിയിരുന്നു. എന്നാൽ പിന്നീട് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമാക്കി ഒമാൻ തോൽവിയിലേക്ക് വീണു.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
ഒമാന് വേണ്ടി ജതീന്ദർ സിംഗ് (33 പന്തിൽ 40), കശ്യപ് പ്രജാപതി(18 പന്തിൽ 21)മികച്ച സ്കോറിലേക്ക് നയിച്ചു. കശ്യപ് മടങ്ങിയശേഷം ക്യാപ്റ്റൻ സീഷാൻ മസൂദിൻറെ(12) പിന്തുണയിൽ ജതീന്ദർ ഒമാനെ പന്ത്രണ്ടാം ഓവറിൽ 81 റൺസിലെത്തിച്ചെങ്കിലും സീഷാനെ വീഴ്ത്തി മെഹ്ദി ഹസൻ കൂട്ടുകെട്ട് പൊളിച്ചു. ഇതോടെ കൂട്ടത്തകർച്ചയിലായ ഒമാൻ നിരയിൽ പിന്നീടാർക്കും പിടിച്ചു നിൽക്കാനായില്ല.
ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാൻ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷാക്കിബ് അൽ ഹസൻ മൂന്ന് വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണർ മൊഹമ്മദ് നയീമിൻറെ(50 പന്തിൽ 64) അർധസെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. ഒമാന് വേണ്ടി ബിലാൽ ഖാനും ഫയാസ് ബട്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഖലീമുള്ള രണ്ട് വിക്കറ്റെടുത്തു.
Story Highlights : t20-world-cup-2021-bangladesh-beat-oman-to-keep-super-12-hopes-alive
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here