ടി20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഒമാന് 154 റൺസ് വിജയലക്ഷ്യം

ടി20 ലോകകപ്പിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഒമാന് 154 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 153 റൺസിന് ഓൾഔട്ടായി. ഷാക്കിബ് അൽ ഹസൻ, മുഹമ്മദ് നൈയിം എന്നിവർ മാത്രമാണ് ബംഗ്ലാദേശ് നിരയിൽ തിളങ്ങിയത്. ആദ്യ മൽസരത്തിൽ തോറ്റ ബംഗ്ലാദേശിന് ഇന്നത്തെ ജയം അനിവാര്യമാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് ഒരു വിക്കറ്റ് നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒമാൻ 9 ഓവറിൽ 65 /2 എന്ന നിലയിലാണ്.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
ഷാക്കിബ് അൽ ഹസൻ 29 പന്തിൽ 42 റൺസ് നേടിയപ്പോൾ നൈയിം 50 പന്തിൽ 64 റൺസ് നേടി. മഹമ്മുദുള്ള 17 റൺസ് നേടി. ഒമാന് വേണ്ടി ഫയസ് ബട്ടും ബിലാൽ ഖാനും മൂന്ന് വീതം വിക്കറ്റും ഖലീമുള്ള രണ്ട് വിക്കറ്റും നേടി.
Story Highlights : T20-Worldcup-update-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here