ആര്യൻ ഖാന് ജാമ്യമില്ല; ജാമ്യം കൊടുത്താൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി

ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന് ജാമ്യമില്ല. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. ആര്യൻ ഖാൻ ആർതർ ജയിലിൽ തുടരും. അർബാസ് മർച്ചന്റ്, മുൻ മുൻ ദമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി.
ആര്യൻ ഖാന് ജാമ്യം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന് സമൂഹത്തെ സ്വാധീനിക്കാൻ കഴിയുമെന്നും അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും എൻ സി ബി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ വിദേശ വ്യക്തികൾക്ക് കേസിൽ ബന്ധമുണ്ടെന്നും അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ ഉണ്ടാകണമെന്നും എൻ സി ബി കോടതിയിൽ വ്യക്തമാക്കി. ഇക്കാര്യങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ആര്യൻ ഖാന്റെ ജാമ്യാപേക്ഷ തള്ളിയത്.
Read Also : ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസ്: ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്
അതേസമയം ആര്യനെതിരായ കൂടുതൽ തെളിവുകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു. ബോളിവുഡിലെ മയക്കുമരുന്ന് വിതരണ സംഘവുമായി ആര്യൻ ഖാന് അടുത്ത ബന്ധമുണ്ടെന്നാണ് എൻ സി ബി സ്ഥാപിക്കുന്നത്. കൂടാതെ ഒരു പുതുമുഖ നടിക്ക് ആര്യൻ ഖാൻ മയക്കുമരുന്ന് എത്തിച്ച് നൽകിയിരുന്നതുമായി ബന്ധപ്പെട്ട വാട്സ് ആപ്പ് സന്ദേശങ്ങളുടെ തെളിവുകൾ എൻ സി ബി കോടതിയുടെ മുന്നിൽ എത്തിച്ചിരുന്നു. അതേസമയം വിധി പകർപ്പ് ലഭിച്ചയുടൻ മുംബൈ ഹൈക്കോടതിയെ സമീപിക്കാനാണ് ആര്യൻ ഖാന്റെ അഭിഭാഷകന്റെ തീരുമാനം.
Story Highlights : Aryan Khan Denied Bail in Cruise Ship Drug Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here