പ്രതിവർഷം എത്തുന്നത് ദശലക്ഷം സഞ്ചാരികൾ; തടാകത്തിലെ വെള്ളം രോഗശമനത്തിനും ഉത്തമം…

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് ബ്ലൂ ലഗൂൺ. റെയ്ക്ജാനസ് പെനിൻസുലയിലെ ഓർബ്ജോർൺ പർവതത്തിന് മുന്നിലുള്ള മനുഷ്യനിർമ്മിത ജലാശയമാണ് ബ്ലൂ ലഗൂൺ. എത്ര വർണ്ണിച്ചാലും മതിവരാത്ത ഭംഗിയാണ് ഇവിടം സമ്മാനിക്കുന്നത്. തെളിഞ്ഞ നീലനിറത്തിൽ പരന്നുകിടക്കുന്ന ഈ തടാകം കാണാൻ നിരവധി പേരാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. ഇവിടുത്തെ വെള്ളത്തിന്റെ പ്രതേകത എന്തെന്നാൽ ഇവിടുത്തെ തടാകത്തിലെ ചൂടുവെള്ളമാണ്. ഈ ജിയോതെർമൽ ജലാശയം എപ്പോഴും സഞ്ചാരികളാൽ സമൃദ്ധമാണ്. തൊട്ടടുത്തുള്ള ജിയോ തെർമൽ സ്റ്റേഷനിലേക്ക് വെള്ളം സംഭരിക്കാൻ വേണ്ടിയാണ് ഈ തടാകം ഉപയോഗിക്കുന്നത്. പവർ സ്റ്റേഷനിൽ നിന്ന് ഒഴുകിയെത്തുന്നതിനാലാണ് ഈ വെള്ളത്തിന് ചൂട് അനുഭവപ്പെടുന്നത്.

ഈ തടാകത്തെ ചുറ്റിപറ്റി നിരവധി കഥകളും ഈ പ്രദേശത്ത് പരക്കുന്നുണ്ട്. ഇവിടുത്തുകാർ ഇതിനെ ഔഷധഗുണമുള്ള വെള്ളമായാണ് കണക്കാക്കുന്നത്. ഇതിൽ കുളിച്ചാൽ രോഗശമനം ഉണ്ടാകുമെന്നും വിശ്വസിക്കുന്നു. പണ്ടൊരിക്കൽ ഈ ലഗൂണിൽ കുളിക്കാനെത്തിയ സോറിയാസിസ് പിടിപെട്ട ഒരാൾക്ക് ഇതിൽ കുളിച്ചതിന് ശേഷം രോഗമുക്തി ഉണ്ടായെന്നും പറയപ്പെടുന്നു. അതോടെ ഇത് ഔഷഗുണമുള്ള വെള്ളമാണെന്ന രീതിയിൽ കഥകൾ പരക്കാൻ തുടങ്ങി. ഇതോടെ രോഗശമനത്തിനായി ഇങ്ങോട്ടേക്ക് ആളുകൾ എത്താൻ തുടങ്ങി. അങ്ങനെയാണ് ഇവിടെ സഞ്ചാരികൾക്ക് കുളിക്കാൻ സൗകര്യം ഒരുക്കിയത്.
പിന്നീട് 1992 ൽ തടാകത്തിന്റെ മേൽനോട്ടത്തിനായി ബ്ലൂ ലഗൂൺ എന്ന പേരിൽ കമ്പനി ആരംഭിക്കുകയും ചെയ്തു. പിന്നീട് നടത്തിയ പഠനത്തിൽ വെള്ളത്തിൽ സൾഫർ അടങ്ങിയതിനാൽ ഇത് സോറിയാസിസ് ശമനത്തിന് കാരണമാകുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചു. മാത്രവുമല്ല സൗന്ദര്യവർധക ഉത്‌പന്നങ്ങളും വിപണനം ചെയ്യാൻ തുടങ്ങി.
ഓരോ 48 മണിക്കൂറിലും തടാകത്തിലെ വെള്ളം മാറ്റുന്നതിനാൽ വെള്ളത്തിന്റെ ശുചിത്വത്തിന്റെ കാര്യത്തിലും സന്ദർശകർക്ക് ഭയമില്ല. പ്രതിവർഷം ദശലക്ഷ കണക്കിന് സഞ്ചാരികളാണ് ഇങ്ങോട്ടേക്ക് എത്തുന്നത്. ഐസ്‌ലൻഡിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന സ്ഥലം കൂടിയാണിത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here