ശ്രീ ശ്രീ രവിശങ്കർ ഐസ്‌ലാൻഡിൽ; സ്വീകരിച്ച് പ്രധാനമന്ത്രി ബിജാർണി ബെനഡിക്സൻ

ഐസ്‌ലാൻഡിലെത്തിയ ആർട്ട് ഓഫ് ലിവിംഗ് സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിനെ സ്വീകരിച്ച് പ്രധാനമന്ത്രി ബിജാർണി ബെനഡിക്സൻ. തുടർന്ന് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഇരുവരും ചർച്ച നടത്തി. യൂറോപ്പിലെ നിലവിലെ സമാധാന സാഹചര്യം, മാനസികാരോഗ്യം പരിഹരിക്കേണ്ടതിൻ്റെ ആവശ്യകത എന്നിവ സംബന്ധിച്ചായിരുന്നു ഇരുവരുടെയും ചർച്ചകൾ.
ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം ഐസ്‌ലൻഡ് പ്രധാനമന്ത്രിയുമായി പങ്കുവച്ചു. സമയാധിഷ്ഠിതമായിട്ടുള്ള ധ്യാനം, സമ്മർദ്ദം, പിരിമുറുക്കം, ഉത്കണ്ഠ എന്നിവയെ മറികടക്കാൻ സഹായിക്കുന്ന ശ്വസനക്രിയകൾ ശാരീരികവും മാനസികവുമായ ക്ഷേമത്തെ സുഗമമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
തടവുകാരേയും കുറ്റവാളികളേയും അക്രമത്തിൽ നിന്നും ലഹരിമരുന്നിന്റെ പിടിയിൽ നിന്നും പുറത്ത് വരാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഡെന്മാർക്കിൽ ആരംഭിച്ച ‘ബ്രീത്ത് സ്മാർട്ട്’ എന്ന പദ്ധതിയെ കുറിച്ച് ശ്രീ ശ്രീ രവിശങ്കർ പ്രധാനമന്ത്രി ബിജാർണി ബെനഡിക്സനുമായി പങ്കുവെച്ചു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനായി ഐസ്‌ലാൻഡിന്റെ സംഭാവനകളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ജനീവയിൽ യുഎന്നിന്റെ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനും യുഎസിലെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനും മുന്നോടിയായാണ് അദ്ദേഹം ഐസ്‌ലാൻഡിലെത്തിയത്.
Story Highlights : Sri Sri Ravi Shankar meets Iceland PM Benediktsson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here