കുട്ടനാട്ടിൽ വൻ കൃഷിനാശം;18 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക കണക്ക്

കുട്ടനാട്ടിൽ വൻ കൃഷിനാശം. കുട്ടനാട്ടിൽ മാത്രം 18 കോടി രൂപയുടെ കൃഷിനാശം ഉണ്ടായെന്നാണ് സർക്കാരിൻ്റെ പ്രാഥമിക കണക്ക്. ചെറുതനയിൽ 400 ഏക്കർ വരുന്ന തേവരി പാടശേഖരത്ത് മട വീണു. രണ്ടാം കൃഷി പൂർണമായും നശിച്ചു. കുട്ടനാട്, അപ്പർ കുട്ടനാട് എന്നിവിടങ്ങളിൽ ജലനിരപ്പ് കുറയുകയാണെങ്കിലും നദീതീരങ്ങളോട് ചേർന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. (Massive crop damage Kuttanad)
ജലനിരപ്പ് കാര്യമായി കുറയുന്നുണ്ടെന്നത് ആശ്വാസമാണ്. തോട്ടപ്പള്ളിയിൽ സ്പിൽവേ വഴി ജലം കടലിലേക്ക് ഒഴുകുന്നുണ്ട്. 40 ഷട്ടറുകളിൽ 39 എണ്ണവും തുറന്നിരിക്കുകയാണ്. ആശങ്കപ്പെടേണ്ട സാഹചര്യം കുട്ടനാട്ടിൽ ഇല്ല. കൃഷിനാശം ഉണ്ടായെങ്കിലും കൂടുതൽ മടവീഴ്ചക്കു സാധ്യതയില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാൽ, വെള്ളക്കെട്ട് ഉള്ളതിനാൽ കൊയ്ത്തുയന്ത്രം പാടത്തേക്ക് ഇറക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഉള്ളവരെ തത്കാലം തിരികെ അയക്കേണ്ട എന്നാണ് തീരുമാനം.
Story Highlights : Massive crop damage in Kuttanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here