Advertisement

പാപ്പുവ ന്യൂ ഗിനിയക്കെതിരെ കൂറ്റൻ ജയം; ബംഗ്ലാദേശ് സൂപ്പർ 12ൽ

October 21, 2021
Google News 2 minutes Read
bangladesh won world cup

തകർപ്പൻ ജയത്തോടെ ബംഗ്ലാദേശ് സൂപ്പർ 12ൽ. ഗ്രൂപ്പ് ബിയിൽ പാപ്പുവ ന്യൂ ഗിനിയയെ 84 റൺസിനു തകർത്താണ് ബംഗ്ലാദേശ് സൂപ്പർ 12ൽ എത്തിയത്. ബംഗ്ലാദേശ് മുന്നോട്ടുവച്ച 182 റൺസ് പിന്തുടർന്നിറങ്ങിയ പാപ്പുവ ന്യൂ ഗിനിയ 19.3 ഓവറിൽ 97 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ബാറ്റിംഗിലും (46 റൺസ്), ബൗളിംഗിലും (4 വിക്കറ്റ്) തിളങ്ങിയ ഷാക്കിബ് അൽ ഹസനാണ് കളിയിലെ താരം. (bangladesh won world cup)

ഇന്നിംഗ്സിൻ്റെ രണ്ടാം പന്തിൽ തന്നെ ഓപ്പണർ മുഹമ്മദ് നയിമിനെ (0) നഷ്ടമായ ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മൂദുല്ല (50), ഷാക്കിബ് (46), ലിറ്റൺ ദാസ് (29) തുടങ്ങിയവരുടെ ഇന്നിംഗ്സിൻ്റെ ബലത്തിലാണ് മികച്ച സ്കോറിലെത്തിയത്. അഫീഫ് ഹുസൈൻ (21), അവസാന ഓവറിൽ അടിച്ചുതകർത്ത സൈഫുദ്ദീൻ (19) എന്നിവരും ബംഗ്ലാദേശ് ഇന്നിംഗ്സിൽ നിർണായക പങ്കുവഹിച്ചു. കബുവ മൊറിയ, ഡാമിയൻ റാവു, അസ്സാദ് വാല എന്നിവർ പാപ്പുവ ന്യൂ ഗിനിയക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Read Also : ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് ജയം

മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിനു മുന്നിൽ മറുപടി ഇല്ലാതായ പാപ്പുവ ന്യൂ ഗിനിയക്കായി വെറും രണ്ട് പേരാണ് ഇരട്ടയക്കം കടന്നത്. എട്ടാം നമ്പറിലെത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ കിപ്ലിൻ ഡോറിഗ 46 റൺസുമായി പുറത്താവാതെ നിന്നു. ഡോറിഗയാണ് പാപ്പുവ ന്യൂ ഗിനിയയുടെ ടോപ്പ് സ്കോറർ. ഡോറിഗയ്ക്കൊപ്പം ചാഡ് സോപ്പറാണ് (11) ഇരട്ടയക്കം കടന്ന മറ്റൊരു ബാറ്റർ. 4 ഓവറിൽ വെറും 9 റൺസ് മാത്രം വഴങ്ങി ഷാക്കിബ് അൽ ഹസൻ 4 വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സൈഫുദ്ദീൻ, ടാസ്കിൻ അഹ്മദ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ബംഗ്ലാദേശ് ആധികാരിക ജയങ്ങളോടെയാണ് സൂപ്പർ 12ലെത്തുന്ന ആദ്യ ടീമായത്. ഇപ്പോൾ ഗ്രൂപ്പ് ബിയിൽ നടക്കുന്ന ഒമാൻ-സ്കോട്ട്ലൻഡ് മത്സരത്തിലെ വിജയികൾ ബി ഗ്രൂപ്പിൽ നിന്ന് സൂപ്പർ 12ലെത്തുന്ന രണ്ടാമത്തെ ടീമാവും.

Story Highlights : bangladesh won super 12 t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here