84 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെ അച്ചുതണ്ടിന് 12 ഡിഗ്രി ചരിവ് സംഭവിച്ചിരുന്നു; വീണ്ടും സംഭവിക്കുമെന്ന് പഠനം

ഏകദേശം 84 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമി അച്ചുതണ്ടിൽ നിന്ന് അപകടകരമായ രീതിയിൽ ചെരിഞ്ഞിരുന്നു എന്ന് ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. കാലാകാലങ്ങളിൽ ഭൂമി അതിന്റെ അച്ചുതണ്ടിൽ ചെരിഞ്ഞുകൊണ്ടേയിരിക്കുമെന്നും കണ്ടെത്തലിൽ ചൂണ്ടികാണിക്കുന്നു. 84 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ദിനോസറുകൾ ഉണ്ടായിരുന്ന സമയത്താണ് 12 ഡിഗ്രി ചെരിവ് സംഭവിച്ചതെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. അന്ന് സംഭവിച്ച രീതിയിൽ സമാനമായ ഒരു ചെരിവ് ഇപ്പോൾ ഭൂമിയിൽ നടക്കുന്നുണ്ടെന്നും ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ നേരിട്ടുള്ള അനന്തരഫലമായി സംഭവിക്കുന്നതാണെന്നുമാണ് ഏറ്റവും പുതിയ പഠനത്തിലെ കണ്ടെത്തൽ. ഏപ്രിൽ മുതൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പണ്ട് ഭൂമിയുടെ അച്ചുതണ്ടിൽ ചലനങ്ങൾ സംഭവിച്ചതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.
ഏതൊരു ബഹിരാകാശ വസ്തുക്കളെ പോലെ, ഭൂമിയും ഒരു സാധാരണ ഗ്രഹമല്ല എന്നത് വസ്തുതയാണ്. പുറം (ദ്രാവകം), ആന്തരിക കാമ്പ് (ലോഹം) എന്നിവകൊണ്ടാണ് ഭൂമി നിർമ്മിച്ചിരിക്കുന്നത്. ഇതിന് പുറത്ത് ആവരണം എന്ന മറ്റൊരു ഖര പാളി കൂടിയുണ്ട്. അതിന് മുകളിൽ ഇരിക്കുന്നതാണ് ഭൂമിയുടെ ഉപരിതലം.
A True Polar Wander oscillation is shown between 86-78 Ma, based on a high-resolution palaeomagnetic record for a late Cretaceous limestone in Italyhttps://t.co/itOftIXeZV pic.twitter.com/6GkjM89HMF
— Nature Communications (@NatureComms) June 16, 2021
ഭൂമിയുടെ ബാഹ്യതലം ടെക്റ്റോണിക് പ്ലേറ്റുകളുടെ രൂപത്തിലാണ് ഭൂഖണ്ഡങ്ങളിലുട നീളം വ്യാപിച്ചുകിടക്കുന്നത്. അത് ഇടയ്ക്കിടെ ഷിഫ്റ്റുകൾക്കും ചലനങ്ങൾക്കും വിധേയമാണ്. ഭൂമി അതിന്റെ സ്പിൻ ആക്സിസ് എന്ന് വിളിക്കപ്പെടുന്ന ഒരു സാങ്കൽപ്പിക രേഖയ്ക്ക് ചുറ്റും ദിവസത്തിൽ ഒരിക്കൽ കറങ്ങുന്നു.
ഭൂമിയുടെ ഈ ചെരിവ് വിശദീകരിക്കാൻ “ട്രൂ പോളാർ വാണ്ടർ” (TPW) എന്ന ഒരു സിദ്ധാന്തത്തിലൂടെ സാധിക്കും. ഭൂമിയുടെ ഈ ആവരണവും ബാഹ്യപടലവും ലിക്വിഡ് മെറ്റൽ കോറിലേക്ക് ചലിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. ഈ ചലനം അച്ചുതണ്ടിന്റെ ചെരിവിനും ഭൂമിയുടെ ധ്രുവങ്ങളിലെ മാറ്റത്തിനും കാരണമായേക്കാം.
നേച്ചർ കമ്മ്യൂണിക്കേഷന്റെ ഇത്തവണത്തെ പ്രബന്ധത്തിൽ ശാസ്ത്രജ്ഞർ സമർപ്പിച്ച നിരീക്ഷണങ്ങൾ കഴിഞ്ഞ 100 ദശലക്ഷം വർഷങ്ങളായി ഭൂമിയുടെ അച്ചുതണ്ട് സുസ്ഥിരമാണെന്ന ധാരണയ്ക്ക് നേരെ നിരവധി സംശയങ്ങൾ ഉയർത്തുന്നു. അടിസ്ഥാനാപരമായി ശാസ്ത്രജ്ഞർ അവകാശപ്പെടുന്ന വാദം ഇതാണ്. “ഭൂമി എപ്പോൾ ചെരിഞ്ഞാലും, അത് പഴയ അവസ്ഥയിലേക്ക് വേഗത്തിൽ തന്നെ തിരിച്ചു പോകുന്നു.” ഇതിനെ ശാസ്ത്രജ്ഞർ കോസ്മിക് യോ-യോ(“cosmic yo-yo) എന്ന് വിളിക്കുന്നു.
പുതിയ പഠനത്തിൽ ശാസ്ത്രജ്ഞർ മുന്നോട്ട് വെക്കുന്ന കണ്ടെത്തലുകൾ കഴിഞ്ഞ 100 ദശലക്ഷം വർഷങ്ങളായി ഭൂമിയുടെ അച്ചുതണ്ട് സുസ്ഥിരമായി തുടരുന്നു എന്നത് സത്യമല്ല എന്നാണ് കാണിക്കുന്നത്. ക്രിറ്റേഷ്യസ് പീരീഡ് മുതൽ ഭൂമി ഇത് മുന്നോട്ടും പിന്നോട്ടും ചലിക്കുന്നുണ്ടെന്നും സന്തുലിതമായ അച്ചുതണ്ടിന്റെ സാധ്യത ചോദ്യചെയ്യപെടുന്നതാണെന്നും ഗവേഷണത്തിൽ കൂട്ടിച്ചേർക്കുന്നു. ഒരുപക്ഷെ ഭൂമിയുടെ നിമിഷനേരത്തെ ചെരിവ് മനുഷ്യർ ശ്രദ്ധിച്ചില്ലെങ്കിലും അത് സംഭവിച്ചുകൊണ്ടേയിരിക്കുന്നുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here