04
Dec 2021
Saturday
Covid Updates

    കോട്ടപ്പടിയിൽ പിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

    kottappady son tries to murder father

    എറണാകുളം കോട്ടപ്പടിയിൽ പിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കേസിൽ മകൻ അറസ്റ്റിലായി.

    കോട്ടപ്പടി അയിരൂർ ഉപ്പുകണ്ടം സിജുവിനെയാണ് കോട്ടപ്പടി പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പിതാവ് ഗോപാലനെ വാക്കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. കഴുത്തിന് പരുക്കേറ്റ ഗോപാലൻ ചികിത്സയിലാണ്.

    Read Also : അങ്കമാലിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം; നടുറോഡിൽ യുവാവിനെ വെട്ടി വീഴ്ത്തി

    മദ്യപിച്ച് വീട്ടിൽ സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നയാളാണ് സിജു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

    Story Highlights : kottappady son tries to murder father

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top