അങ്കമാലിയിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം; നടുറോഡിൽ യുവാവിനെ വെട്ടി വീഴ്ത്തി

അങ്കമാലി കാഞ്ഞൂരിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം നടുറോട്ടിൽ വെട്ടി വീഴ്ത്തി. കാഞ്ഞൂർ സ്വദേശി റെജിക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ( angamaly goonda attack )
കാഞ്ഞൂർ പുതിയേടത്തു രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. പുതിയേടം തിരുനാരായണപുരം സ്വദേശി റെജിയെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം നടുറോട്ടിൽ വെട്ടി വീഴ്ത്തുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ റെജിയെ അക്രമികൾ തുരുതുരാ വെട്ടി. നാട്ടുകാർ ഓടിയെത്തിയതോടെ ഗുണ്ടാ സംഘം സ്ഥലത്തു നിന്ന് ബൈക്കിൽ രക്ഷപെട്ടു.
Read Also : കനത്ത മഴ; അങ്കമാലിയില്‍ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു
ഗുരുതരമായി പരുക്കേറ്റ റെജിയെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റോഡരുകിലെ സിസിടിവി ക്യാമറയിൽ ആക്രമണത്തിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പ്രദേശത്തു പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ റെജിയുടെ പേരിൽ നിരവധി കേസുകൾ നിലവിലുള്ളതായും ആക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യമെന്നും പൊലീസ് പറയുന്നു.
Story Highlights : angamaly goonda attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here