Advertisement

കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകരുത്; പിന്നിൽ സാമ്പത്തിക താത്‌പര്യം: കെ സുരേന്ദ്രൻ

October 22, 2021
Google News 2 minutes Read

കെ-റെയിൽ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പദ്ധതി നടപ്പാക്കിയാൽ പതിനായിരക്കണക്കിന് ആളുകൾ വഴിയാധാരമാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന് കെ റെയിൽ പദ്ധതിയിൽ നിക്ഷിപ്ത താത്‌പര്യമാണ്. പദ്ധതിക്ക് പിന്നിൽ സാമ്പത്തിക താത്പര്യമാണെന്ന് പറഞ്ഞ അദ്ദേഹം ക്വാറി മാഫിയകളെ സർക്കാർ സഹായിക്കുകയാണെന്നും ആരോപിച്ചു.

ഇതിനിടെ പേരൂർക്കടയിൽ അമ്മയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. കുഞ്ഞിനെ ദത്ത് നൽകാൻ ശിശുക്ഷേമ സമിതിക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.

Read Also : കെ-റെയിലിനെ സഭയില്‍ എതിര്‍ക്കാന്‍ പ്രതിപക്ഷം; സാമ്പത്തികമായി പ്രയോജനം ചെയ്യില്ലെന്ന് നിലപാട്

അതേസമയം കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ വിശദീകരണവുമായി ശിശുക്ഷേമ സമിതി. ഒക്ടോബർ 22,23 തീയതികളിൽ രണ്ട് ആൺകുഞ്ഞുങ്ങളെ ലഭിച്ചിരുന്നതായി ശിശുക്ഷേമ സമിതി വ്യക്തമാക്കി. എന്നാൽ ദത്ത് നൽകിയത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് ശിശുക്ഷേമ സമിതി പറഞ്ഞു. പൊലീസിന് നൽകിയ മറുപടിയിലാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം.

Read Also : കെ -റെയിൽ പദ്ധതി; പരിസ്ഥിതി ആഘാത പഠനം നടത്തിയെന്ന് മുഖ്യമന്ത്രി

Story Highlights : K Surendran on k-rail project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here