Advertisement

വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി

October 22, 2021
Google News 6 minutes Read

ഫ്രാൻസിന് മാർപ്പാപ്പയുടെ പ്രസംഗ വേദിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ ബാലന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. സാധാരണ മുഴുവൻ കാണികളുടെയും ശ്രദ്ധ മാർപാപ്പയിൽ മാത്രമാണ് കേന്ദ്രീകരിക്കാറ്. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും ശ്രദ്ധയോട് കേട്ട് ശ്രവിക്കുന്ന വേദിയിൽ ഇത്തവണ ശ്രദ്ധ പിടിച്ചുപറ്റിയത് ഈ കുരുന്നുബാലനാണ്. മാർപ്പാപ്പ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ വേദിയിലേക്ക് ഈ പത്ത് വയസുകാരൻ നടന്നുവരികയായിരുന്നു. മാർപ്പാപ്പയുടെ അടുത്തേക്ക് ചെന്ന ബാലനെ സുരക്ഷാ ഉദ്യോഗസ്ഥരും തടഞ്ഞില്ല. തുടർന്ന് മാർപ്പാപ്പായുടെ അടുത്തെത്തി അദ്ദേഹത്തിനോട് ബാലൻ സംസാരിക്കുന്നതും കൈ പിടിച്ച് കുലുക്കുന്നതും വീഡിയോയിൽ കാണാം.

എന്നാൽ ബാലൻ വേദിയിൽ ഓടിയെത്തിയത് അദ്ദേഹത്തിന്റെ തൊപ്പിയ്ക്ക് വേണ്ടിയായിരുന്നു. സുച്ചേട്ടോ(Zucchetto)എന്ന് വിളിപ്പേരുള്ള മാർപ്പാപ്പയുടെ വെളുത്ത തൊപ്പി ചൂണ്ടിക്കാണിച്ചുകൊണ്ട് അവൻ മാർപ്പാപ്പയ്ക്ക് ചുറ്റും നടന്നു. അതുകണ്ട വേദിയിലിരുന്ന പ്രോട്ടോക്കോൾ തലവൻ മോൺസിഞ്ഞോർ ലിയോനാർഡോ സപിയാൻസ ബാലനെ മാർപ്പാപ്പയുടെ തൊട്ടടുത്തുള്ള കസേരയിൽ ഇരുത്തി. പക്ഷെ മാർപ്പാപ്പ സംസാരിക്കാൻ തുടങ്ങിയ വേളയിൽ ബാലൻ വീണ്ടും വേദിയിലൂടെ നടക്കുകയും മാർപ്പാപ്പയുടെ തൊപ്പി എടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഒടുവിൽ ഈ ബാലന് സമാനമായൊരു തൊപ്പി സമ്മാനിക്കുകയായിരുന്നു. അത് സ്വീകരിച്ച് സന്തോഷത്തോടെ വേദിയിൽ നിന്ന് അവൻ ഇറങ്ങി പോയി.

കൊവിഡ് പ്രോട്ടോകോൾ പ്രകാരം മാസ്ക് ധരിച്ചാണ് ബാലൻ വേദിയിൽ എത്തിയത്. വേദിയിലെത്തിയ കുട്ടിയെ മാർപ്പാപ്പ അനുഗ്രഹിക്കുകയും ചെയ്തു. “ബാലൻ നമുക്ക് നൽകിയ പാഠത്തിന് നന്ദിയെന്നും അവന്റെ പരിമിതികൾ മറികടക്കാൻ കർത്താവ് സഹായിക്കട്ടെ എന്നും” മാർപ്പാപ്പ പറഞ്ഞു. മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന ബാലനാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. എന്താണെങ്കിലും എല്ലാരുവരുടെയും ഹൃദയം സ്പർശിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുവാങ്ങി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here