Advertisement

പ്രഖ്യാപിച്ച നികുതിയിളവിൽ ഉത്തരവ് ഇറങ്ങിയില്ല; സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ

October 23, 2021
Google News 1 minute Read

സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സംസ്ഥാന സ്കൂൾ ബസുകൾ പ്രതിസന്ധിയിൽ. ഗതാഗതമന്ത്രി പ്രഖ്യാപിച്ച നികുതിയിളവിൽ ഒരു മാസമായിട്ടും ഉത്തരവ് ഇറങ്ങിയില്ല. ഉത്തരവ് ഇറങ്ങിയ ശേഷമേ അടച്ച നികുതി തിരികെ നൽകു എന്ന മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഒരു വർഷത്തെ വാഹന നികുതിയും പിഴയും അടച്ചാൽ മാത്രമേ ഫിറ്റ്നസ് ലഭിക്കു. 2020 ഒക്ടോബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള നികുതിയിളവാണ് പ്രഖ്യാപിച്ചത്.

Read Also :സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; അഞ്ചു ജില്ലകളിൽ യെല്ലോ അലേർട്ട്

അതേസമയം, സംസ്ഥാനത്തെ കാലവർഷക്കെടുതികൾ കണക്കിലെടുത്ത് മാറ്റിവച്ച പ്ലസ് വൺ പരീക്ഷ ഈ മാസം 26നും,പിഎസ്‍സി പരീക്ഷ 28നും നടത്താൻ തീരുമാനിച്ചു. ഒക്ടോബർ 18 ന് നടത്തേണ്ട ഹയർ സെക്കണ്ടറി പരീക്ഷയായിരുന്നു കനത്ത മഴയെ തുടർന്ന് മാറ്റിവച്ചത്. പരീക്ഷയുടെ സമയക്രമത്തിൽ മാറ്റമുണ്ടാകില്ലെന്ന് ഹയർ സെക്കണ്ടറി വകുപ്പ് അറിയിച്ചു.

കാലവർഷക്കെടുതി മൂലം മാറ്റിവച്ച പിഎസ്‍സി പരീക്ഷ 28ന് നടത്തും. അസിസ്റ്റൻറ് എഞ്ചിനീയർ സിവിൽ പരീക്ഷ 28നാണ് നടത്തുന്നത്. പരീക്ഷക്ക് നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റ് തന്നെ ഉപയോഗിക്കാമെന്ന് പിഎസ്‍സി വ്യക്തമാക്കി.

ഇന്ന് നടക്കേണ്ടിയിരുന്ന ബിരുദതല പ്രാഥമിക പരീക്ഷ മാറ്റിവച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് പിഎസ്‍സി അറിയിച്ചു. എന്നാൽ, ഒക്ടോബർ 30 ന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയിൽ മാറ്റമില്ലെന്നും പിഎസ്‍സി വ്യക്തമാക്കി.

Story Highlights : kerala-state-school-buses-issue-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here