Advertisement

ഓസ്‌കാർ എൻട്രി നേടി ‘കൂഴങ്ങൾ’

October 23, 2021
Google News 9 minutes Read
koozhangal oscar entry

ഇന്ത്യയിൽ നിന്നുള്ള ഓസ്‌കാർ എൻട്രി നേടി വിനോത് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രമായ കൂഴങ്ങൾ. മദ്യത്തിനടിമയായ ഭർത്താവിൽ നിന്ന് വർഷങ്ങളായി ഏൽക്കേണ്ടിവന്ന ക്രൂരപീഡനങ്ങൾക്കൊടുവിൽ ഭാര്യയെ രക്ഷപ്പെട്ടോടുകയും, ഭാര്യയെ കണ്ടെത്താൻ ഭർത്താവും മകനും പുറപ്പെടുന്നതുമാണ് ചിത്രത്തിന്റെ കഥ. ( koozhangal oscar entry )

നവാഗതനായ ചെല്ലപ്പാണ്ടി, കറുത്തഡൈയാൻ എന്നിവർ ചേർന്നഭിനയിച്ച ചിത്രം നിർമിച്ചിരിക്കുന്നത് വിഗ്നേഷ് ശിവനും നയൻതാരയും ചേർന്നാണ്. 50-ാം റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ടൈഗർ പുരസ്‌കാരം ലഭിച്ച സിനിമയാണ് കൂഴങ്ങൾ.

ഇന്ത്യയിൽ നിന്ന് 14 ചിത്രങ്ങളാണ് ഓസ്‌കാർ എൻട്രി നേടിയത്. മലയാളത്തിൽ നിന്ന് നായാട്ട്, തമിഴ് ചിത്രമായ മണ്ഡേല, ഷൂജിത് സർക്കാരിന്റെ സർദാർ ഉദ്ദം, വിദ്യാബാലൻ കേന്ദ്ര കഥാപാത്രത്തിലെത്തിയ ഷേർണി, ഫർഹാൻ അക്തറിന്റെ തൂഫാൻ, ക്യാപ്റ്റൻ വിക്രം ബത്രയുടെ ജിവിതകഥയെ ആസ്പദമാക്കി ചിത്രീകരിച്ച ഷേർഷ , മറാത്തി ചിത്രമായ ഗോദാവരി എന്നിവയാണ് ഓസ്‌കാർ എൻട്രി നേടിയത്.

Read Also : ഇന്ത്യയുടെ ഓസ്‌കർ എൻട്രി; ഷോട്ട് ലിസ്റ്റിൽ നായാട്ടും മണ്ടേലയും

2022 മാർച്ച് 27ന് ലോസ് ആഞ്ചൽസിൽ വച്ചാണ് ഓസ്‌കാർ പുരസ്‌കാര ചടങ്ങ്. ഫഎബ്രുവരി 8 2022 ന് നോമിനേഷനുകൾ പ്രഖ്യാപിക്കും.

ഇതുവരെ ഒരു ഇന്ത്യൻ സിനിമയും ഓസ്‌കാർ പുരസ്‌കാരം നേടിയിട്ടില്ല. 2001 ൽ പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രമായ ലഗാൻ മാത്രമാണ് മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാത്തിലെ അവസാന അഞ്ചിൽ ഇടംനേടിയത്. 1958 ൽ പുറത്തിറങ്ങിയ മതർ ഇന്ത്യ, 1989 ലെ സലാം ബോംബേ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിലെ അവസാന ലാപ്പിൽ ഇടംനേടിയിരുന്നു.

Story Highlights : koozhangal oscar entry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here