‘രാധേശ്യാം’ ടീസർ പുറത്ത്

പ്രഭാസിന്റെ ‘രാധേശ്യാം’ ടീസർ പുറത്ത്. പ്രഭാസിന്റെ ജന്മദിനമായ ഇന്നാണ് ആരാധകർക്കായി ടീസർ പുറത്തിറക്കിയത്. വിക്രമാദിത്യ എന്ന കഥാപാത്രമാണ് ചിത്രത്തിൽ പ്രഭാസ് അവതരിപ്പിക്കുന്നത്. ( radhe shyam teaser released )
‘എനിക്ക് നിങ്ങളെ അറിയാം, പക്ഷേ പറയില്ല ‘ എന്ന് പറഞ്ഞുകൊണ്ടാണ് ടീസർ ആരംഭിക്കുന്നത്. വിക്രമാദിത്യ ഉടൻ നിങ്ങളെ കാണും എന്നാണ് പ്രഭാസ് വിഡിയോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
2018 മുതൽ പണിപ്പുരയിലാണ് രാധേശ്യാം. നിരവധി കാരണങ്ങളാൽ ചിത്രം നീണ്ടുപോവുകയായിരുന്നു. ഈ വർഷം ജൂലൈയിലാണ് ചിത്രത്തിന്റെ ശൂട്ടിംഗ് പൂർത്തിയാക്കുന്നത്.
Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി
രാധാകൃഷ്ണ കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായികയായി എത്തുന്നത്. ചിത്രത്തിൽ സച്ചിൻ, പ്രിയദർശിനി, ഭാഗ്യശ്രീ, മുർലി ഷർമ, കുനാൽ റോയ്, റിദ്ദി കുമാർ, സാഷ ഛേത്രി, സത്യൻ എന്നിവരും വേഷമിടുന്നുണ്ട്.
ജനുവരി 14ന് രാധേശ്യാം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here