ഇന്ത്യ-പാക് ടി20; ഇന്ത്യ പതറുന്നു, രോഹിത്തും രാഹുലും പുറത്ത്, ആദ്യ നാല് വിക്കറ്റുകൾ നഷ്ടം

ഇന്ത്യ-പാക് ടി20 ആവേശപ്പോരാട്ടത്തില്‍ ടോസ് നഷ്ടപ്പെട്ടതിന് പുറമേ ഇന്ത്യക്ക് കനത്ത തിരിച്ചടി.ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 17.2 ഓവറിൽ 120 റൺസിന് 4 വിക്കറ്റ് എന്ന നിലയിലാണ്. മൂന്നോവറിനുള്ളില്‍ത്തന്നെ ഇന്ത്യക്ക് രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി.
ടീം ഉപനായകനും മിന്നുന്ന ഫോമിലുള്ള താരവുമായ രോഹിത് ശര്‍മയെ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താക്കിയ ഷഹീന്‍ അഫ്രീദി തന്റെ അടുത്ത ഓവറിന്റെ രണ്ടാം പന്തില്‍ കെ.എല്‍. രാഹുലിനെയും (3) കൂടാരം കയറ്റി.നഷ്ടപെട്ട വിക്കറ്റുകൾ സൂര്യകുമാർ യാദവിവും, പന്തുമാണ്. 11 റൺസെടുത്ത സൂര്യകുമാറിനെ ഹസൻ അലി പുറത്താക്കി.പന്ത് 39 റൺസ് എടുത്തു. 47 പന്തിൽ 55 റൺസുമായി വിരാട് കോലിയും 11 പന്തിൽ 9 റൺസുമായി ജഡേജയുമാണ് ക്രീസിൽ.
Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി
മുൻ മത്സരങ്ങളിൽ സ്‌പിന്നിനെ തുണച്ച ദുബായ് അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിൽ മുൻപ് നടന്ന ആറ് ടി20 മത്സരങ്ങളിലും പാകിസ്താൻ പരാജയപ്പെട്ടിട്ടില്ല. പാകിസ്താന്റെ രണ്ടാം ഹോം വേദിയെന്നാണ് ദുബായ് സ്‌റ്റേഡിയത്തെ ആരാധകർ പറയുന്നത്. എന്നാൽ മറുവശത്ത് ഇന്ത്യ ഇതുവരെ ലോകകപ്പ് മത്സരങ്ങളിൽ 12 തവണ പാകിസ്ഥാനെ നേരിട്ടപ്പോൾ 12 തവണയും അവരെ മുട്ടുകുത്തിച്ചിട്ടുണ്ട് എന്ന ആത്മവിശ്വാസത്തോടെയാണ് ഇന്ന് കളിക്കുന്നത്.
Story Highlights : india-lost-three-wickets-in-quick-succession
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here