Advertisement

ആവേശപ്പോരിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് 152 റൺസ് വിജയലക്ഷ്യം; ഇനി ബൗളർമാരുടെ കൈയ്യിൽ

October 24, 2021
Google News 1 minute Read

ടി20 ലോകകപ്പ് ആവേശപ്പോരിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് 152 റൺസ് വിജയലക്ഷ്യം. തുടക്കത്തിലെ തകർച്ചയ്‌ക്ക് ശേഷം കോലി-റിഷഭ് കൂട്ടുകെട്ടിൽ ടീം ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്തു. 31-3 എന്ന നിലയിലായിരുന്ന ഇന്ത്യ, നായകൻ വിരാട് കോലിയുടെയും വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെയും കൂട്ടുകെട്ടിൽ സ്കോർ 150 കടത്തി.

സമ്മർദ്ദത്തിലും ഒരറ്റത്ത്​ വിക്കറ്റ്​ കാത്ത നായകൻ വിരാട് കോലിയാണ്​ ഇന്ത്യൻ ഉയിർപ്പിന്​ നിറം പകർന്നത്. 30 പന്തിൽ 39 റൺസുമായി റിഷഭ്​ പന്തും സംഭാവന നൽകി. പൊതുവെ ബൗളർമാരെയും തുണക്കുന്ന യു.എ.ഇ പിച്ചുകളിൽ ബുംറ-ഷമി-ഭുവനേശ്വർ പേസ്​ ത്രയം തുണക്കുമെന്ന പ്രതീക്ഷയിലാണ്​ ഇന്ത്യ.

Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി

ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ ആദ്യ ഓവറുകൾ തകർച്ചയോടെയുള്ള തുടക്കമായിരുന്നു. ആദ്യ ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത്​ ശർമയെ വിക്കറ്റിന്​ മുന്നിൽ കുരക്കി ഷഹീൻ ഷാ അഫ്രീദി ആഞ്ഞടിച്ചു. പിന്നാലെ ലോകേഷ്​ രാഹുലി (3) ക്ലീൻ ബൗൾഡാക്കി അഫ്രീദി വീണ്ടും ഇന്ത്യ​ക്ക്​ പ്രഹരമേൽപിച്ചു.നാലോവറിൽ 31റൺസിന്​ മൂന്നുവിക്കറ്റ്​ വീഴ്​ത്തിയ അ​ഫ്രീദിയാണ്​ പാക്​ നിരയിൽ മികച്ചുനിന്നത്​. ഹസൻ അലി രണ്ട്​ വിക്കറ്റ്​ വീഴ്​ത്തി.

Story Highlights : india-pakisthan-t20-live-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here