Advertisement

എം.ജി യൂണിവേഴ്‌സിറ്റിയിലെ സംഘർഷം; മൊഴി നൽകാതെ പരാതിക്കാർ

October 24, 2021
Google News 1 minute Read
m g university clash

എം.ജി യൂണിവേഴ്‌സിറ്റിയിലെ സംഘർഷവുമായി ബന്ധപ്പെട്ട് മൊഴി നൽകാതെ പരാതിക്കാർ. ഇന്നലെയായിരുന്നു പരാതിക്കാരായ എഐഎസ്എഫ്, എസ്എഫ്‌ഐ നേതാക്കൾ മൊഴി നൽകാൻ എത്തേണ്ടിയിരുന്നത്. പരാതിക്കാരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

എം.ജി യൂണിവേഴ്‌സിറ്റി സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിൽ രണ്ട് പരാതികളാണുള്ളത്. എസ്എഫ്‌ഐ നേതാക്കൾ അസഭ്യം പറയുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തുവെന്ന എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതിയിലാണ് പൊലീസ് ആദ്യം കേസെടുത്തത്. വിദ്യാഭ്യാസമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം ഉൾപ്പെടെയുള്ളവർക്കെതിരെയായിരുന്നു കേസ്. ഇതിന് പിന്നാലെ എഐഎസ്എഫ് നേതാക്കൾക്കെതിരെ എസ്എഫ്‌ഐ നേതാക്കളും പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസ് കേസെടുത്തിരുന്നു. രണ്ട് കേസിലും പരാതിക്കാരുടെ മൊഴിയെടുക്കാൻ വിളിപ്പിച്ചെങ്കിലും നേതാക്കൾ ഹാജരായില്ല.

അതിനിടെ ഡോക്ടർ യാത്ര ചെയ്യരുതെന്ന് നിർദേശിച്ചെന്നും ഇതിനാലാണ് മൊഴി നൽകാൻ പോകാതിരുന്നതെന്നും എഐഎസ്എഫ് വനിതാ നേതാവ് പറഞ്ഞു. കഴുത്തിനുൾപ്പെടെ ക്ഷതമേറ്റിട്ടുണ്ട്. എസ്എഫ്‌ഐ നേതാക്കൾക്കെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്നും യുവതി പറഞ്ഞു.

Story Highlights : m g university clash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here