29
Nov 2021
Monday
Covid Updates

    ലഹരി പാർട്ടിക്കേസ്; എൻസിബി പണം വാഗ്ദാനം ചെയ്തിരുന്നതായി സാക്ഷി: ആരോപണം നിഷേധിച്ച് എൻസി ബി

    ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കേസിൽ എൻ സി ബിക്കെതിരെ ആരോപണവുമായി സാക്ഷി. എൻസിബി പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും കേസ് ഒത്തുതീർപ്പാക്കാൻ പണ ഇടപാട് നടന്നതായും സാക്ഷി ആരോപിച്ചു. പ്രഭാകരൻ സെയിൽ എന്ന സാക്ഷിയാണ് ആരോപണം ഉന്നയിച്ചത്. എന്നാൽ പ്രഭാകരൻ സെയിൽ ഉന്നയിച്ച ആരോപണങ്ങൾ എൻ സി ബി നിഷേധിച്ചു.

    അതേസമയം ലഹരി പാർട്ടി കേസിൽ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ എൻസിബി നിരീക്ഷണത്തിലാണ്. ആര്യൻ ഖാന് , അർചിത് മയക്കു മരുന്നു കൈമാറിയതിന് വ്യക്തമായ തെളിവുണ്ടെന്ന് എൻസിബി പറയുന്നു. ബോളിവുഡ് താരം അനന്യ പാണ്ഡെയെ എൻസിബി നാളെ വീണ്ടും ചോദ്യം ചെയ്യും.

    Read Also : ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ എൻസിബി നിരീക്ഷണത്തിൽ

    ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ അറസ്റ്റിലായ ആര്യൻ ഖാൻ അടക്കമുള്ള മുഴുവൻ പ്രതികളുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണ് എൻസിബി. സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിലൂടെ, ആര്യൻ ഖാൻ , സ്വന്തം ആവശ്യത്തിന് മാത്രമായാണോ, അതോ മറ്റുള്ളവർക്ക് വിതരണം ചെയ്യാനായി കൂടിയും മയക്കു മരുന്നു വാങ്ങിയിരുന്നോ എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കും എന്നാണ് എൻസിബി കണക്കാക്കുന്നത്. അറസ്റ്റിലായ പ്രതികൾ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും, അത് ഏതുതരത്തിലാണ് നടന്നിരിക്കുന്നത് എന്നും എൻസിബി പരിശോധിക്കുന്നുണ്ട്.

    Story Highlights : mumbai cruise drug case; Witness says NCB offered money

    കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
    COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

    Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
    Top